video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
HomeCrimeകട ഉടമയെ ലോഡ്ജിൽ വിളിച്ചു വരുത്തി: ലോഡ്ജിൽ കയറി ആര്യയും വ്യവസായിയും വസ്ത്രം അഴിച്ചതും പാഞ്ഞെത്തി...

കട ഉടമയെ ലോഡ്ജിൽ വിളിച്ചു വരുത്തി: ലോഡ്ജിൽ കയറി ആര്യയും വ്യവസായിയും വസ്ത്രം അഴിച്ചതും പാഞ്ഞെത്തി ഗുണ്ടകൾ; കോതമംഗലത്തെ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കിയ ആര്യ ഗുണ്ടകളുടെ ബുദ്ധി കേന്ദ്രം

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: കോതമംഗലത്ത് കടയുടയെ ലോഡ്ജിൽ വിളിച്ചു വരുത്തിയ ശേഷം നഗ്നനാക്കി ഒപ്പമിരുന്നു ചിത്രമെടുത്ത ആര്യ ഗുണ്ടകളുടെയും കുറ്റവാളികളുടെയും ബുദ്ധികേന്ദ്രം. താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മുതലാളിയെയാണ് ആര്യ ഹണിട്രാപ്പിൽ കുടുക്കിയത്.

കട ഉടമയോട് ജോലിക്കാരിയ്ക്ക് പ്രത്യേക താത്പ്പര്യം കാണിച്ച് തനിച്ച് കാണണമെന്നായിരുന്നു ആര്യ ആവശ്യപ്പെട്ടത്. ഞാൻ പറയുന്ന സ്ഥലത്ത് എന്നെ കാണാൻ തനിച്ചെത്തണമെന്നു ആര്യ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് ആര്യ പറഞ്ഞ സ്ഥലത്ത് ഈ വ്യവസായി എത്തുകയായിരുന്നു. ഇത്തരത്തിൽ എത്തിയ ശേഷം മുറിയ്ക്കുള്ളിലേയ്ക്കു ആര്യ തന്റെ ഉടമയെയുമായി കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ആര്യ പറഞ്ഞത് അനുസരിച്ച് ഇരുവരും വിവസ്ത്രരായി. ഇതിനിടെ അപ്രതീക്ഷിതമായി ഗുണ്ടകൾ മുറിയ്ക്കുള്ളിലേയ്ക്കു കയറി വരികയായിരുന്നു. ഇത്തരത്തിൽവ്യവസായിയെ കോതമംഗലത്തെ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നു.

ഇഞ്ചത്തൊട്ടി സ്വദേശിയും നെല്ലിക്കുഴി ഇരുമലപ്പടിയിൽ താമസക്കാരിയുമായ മൈലാംകോട്ടിൽ ആര്യ(25), സഹായികളിലൊരാളായ കുറ്റിലഞ്ഞി കപ്പക്കാട്ട് അശ്വിൻ (25) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

അമ്പത്തിയാറുകാരനായ ബിസിനസുകാരന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ ആര്യ ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയത്. ഇവർ മുറിയിലുള്ളപ്പോൾ നാല് യുവാക്കൾ അതിക്രമിച്ചു കയറി. ഉടൻ ആര്യ അർധനഗ്നയായി. ബിസിനസുകാരനെ അർധനഗ്നനായി ചേർത്തുനിർത്തി ചിത്രങ്ങൾ പകർത്തി.

ഇവ പരസ്യപ്പെടുത്താതിരിക്കാൻ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൈയിൽ ഇല്ലെന്നു പറഞ്ഞപ്പോൾ ഇയാൾ വന്ന കാറിൽ കയറ്റിക്കൊണ്ടുപോയി. രാത്രി മുഴുവനും കാറിൽ കറക്കി പലപ്പോഴായി 35,000 രൂപ എ.ടി.എമ്മിൽ നിന്നെടുത്തു. കൂടുതൽ പണം പിൻവലിക്കാനുള്ള ശ്രമത്തിനിടെ കാർഡ് ബ്ലോക്കായി.

ഈ സമയം ഇവരുടെ സുഹൃത്തായ അശ്വിനെ വിളിച്ചു കോട്ടപ്പടിയിൽ എത്തി. ഇന്നലെ ഉച്ചയോടെ കോട്ടപ്പടി കോളജിനു സമീപം മൂത്രം ഒഴിക്കാനെന്ന വ്യാജേന വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ സ്ഥാപന ഉടമ രക്ഷപ്പെട്ടു. തുടർന്ന് സംഭവമറിഞ്ഞ കോട്ടപ്പടി പൊലീസ് സ്ഥലത്തെത്തി അശ്വിനെ പിടികൂടി. രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ ആര്യയെയും പിടികൂടുകയായിരുന്നു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments