Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ : അഞ്ച് തവണ വിവാഹം മുടക്കിയെന്ന് ആരോപിച്ച് അയൽവാസിയുടെ കട ജെ.സി.ബി ഉപയോഗിച്ച് തകർത്തു. വിവാഹം മുടക്കിയ കണ്ണൂർ പുളിങ്ങോം കുമ്പൻ കുന്നിലെ പുളിയാറു മറ്റത്തിൽ സോജിയുടെ കടയാണ് യുവാവ് തകർത്തത്.

ഏറെ പ്രക്ഷേക ശ്രദ്ധ നേടിയ അയ്യപ്പനും കോശിയും സിനിമയിലെ മുണ്ടൂർ മാടൻ സ്റ്റൈലിലായിരുന്നു യുവാവ് പ്രതികാരം വീട്ടിയത്. വിവാഹ ആലോചന തുടങ്ങിയിട്ട് ഏറെ നാളായി. ഒന്നും ശരിയാകുന്നില്ല.അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകൾ മുടങ്ങിയതിന്റെ കാരണം സമീപ വാസിയായ സോജിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ പ്രതികാരമായിട്ടാണ് സോജിയുടെ കട മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് തകർത്തത്.പ്ലാക്കുഴിൽ ആൽബിൻ എന്ന യുവാവ് ചെറുപുഴ പൊലീസിന് നൽകിയ മൊഴിയാണിത്.

കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. അതേസമയം ആൽബിനുമായി ഒരു പ്രശനവും ഇല്ലെന്നും എന്തിന്റെ പേരിലാണ് കട തകർത്തതെന്ന് അറിയില്ലെന്നും കട ഉടമ സോജി പറഞ്ഞു.

കട ഉടമയായ സോജിയുടെ പരാതിയിൽ അൽബിനെ ചെറുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തു.കട പൊളിച്ചത് അറിഞ്ഞ് നിരവധി പേർ സ്ഥലത്ത് തടിച്ചു കൂടുകയും ചെയ്തിരുന്നു.