ഞങ്ങളുടെ റോണിയെ കണ്ടവരുണ്ടോ..! മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിനു സമീപത്തു നിന്നും കാണാതായ നായയെ തേടി ഉടമസ്ഥൻ; നായക്കുട്ടിയെ കണ്ടെത്തി നൽകിയാൽ നിങ്ങൾക്കു പ്രതിഫലം ഉറപ്പ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഞങ്ങളുടെ റോണിയെ കണ്ടവരുണ്ടോ..! കോട്ടയം മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ നിന്നും കാണാതായ നായ റോണിയെ തേടി വീട്ടുകാർ അലയുന്നു. കഴിഞ്ഞ ദിവസമാണ് ഇവരുടെ പ്രിയപ്പെട്ട വളർത്തു നായ റോണിയെ കാണാതായത്. നായയെ കാണാതായതിനു പിന്നാലെ, വീട്ടുകാർ ചിത്രം സഹിതം പ്രദേശത്താകെ തിരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല.
മൂന്നു ദിവസം മുൻപാണ് നാടൻ ഇനത്തിൽപ്പെട്ട നായ വീട്ടിൽ നിന്നും പുറത്തിറങ്ങിപ്പോയത്. എന്നാൽ, നായ എവിടെ പോയതാണ് എന്നു കണ്ടെത്താൻ ഇവർക്കു സാധിച്ചതുമില്ല. ഇതിനിടെയാണ് നായയെ കാണാതെ കുടുംബനാഥനും, ഇദ്ദേഹത്തിന്റെ കുട്ടികൾക്കും അടക്കം വിഷമമുണ്ടായത്. തുടർന്നു, ഇദ്ദേഹം പ്രദേശത്താകെ അരിച്ചു പെറുക്കി. എന്നാൽ, നായയെ കണ്ടെത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്നു, ശനിയാഴ്ച ഇദ്ദേഹം തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ്അപ്പ് നമ്പരിൽ നായയുടെ ചിത്രം അയച്ചു നൽകുകയും സഹായം ആവശ്യപ്പെടുകയുമായിരുന്നു. ഈ കുടുംബത്തിന്റെ സങ്കടം കണ്ടാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇത്തരത്തിൽ ഒരു വാർത്ത ചെയ്യുന്നത്.
റോണി എന്നു പേരുവിളിച്ചാൽ നായക്കുട്ടി ഓടിയെത്തും. ആരോടും എത്രയും വേഗം അടുക്കുന്ന പ്രകൃതമാണ് നായക്കുട്ടിയുടെത്. ഈ സാഹചര്യത്തിൽ ആരെങ്കിലും നായക്കുട്ടിയെ കണ്ടാൽ ഉടൻ തന്നെ തങ്ങളെ വിവരം അറിയിക്കണമെന്നാണ് കുടുംബത്തിന്റെ അഭ്യർത്ഥന. നായക്കുട്ടിയെ കണ്ടെത്തുന്നവർ തന്റെ ഈ – 9846567604 – നമ്പരിൽ ബന്ധപ്പെടണമെന്നും കുടുംബനാഥൻ അഭ്യർത്ഥിക്കുന്നു.