play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്യുന്നു: ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് ആറിന്

കാഞ്ഞിരപ്പള്ളിയിൽ ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്യുന്നു: ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് ആറിന്

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 5 ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കിയിട്ടുള്ളതിനാൽ ഈ ആഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.


കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് കാളകെട്ടി – മാഞ്ഞൂക്കുളം ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസറ്റ് ലൈറ്റ് 20-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6 മണിയ്ക്കും, വെള്ളാവൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് മൂങ്ങാനി ശ്രീ ധർമ്മ ശാസ്താക്ഷേത്രം ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസറ്റ് ലൈറ്റ് 21-ാം തീയതി ബുധനാഴ്ച വൈകുന്നേരം 6 മണിയ്ക്കും, പാറത്തോട് ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളേജ് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസറ്റ് ലൈറ്റ് 22-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്കും,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മണങ്ങല്ലൂർ മുസ്ലിം പള്ളി ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസറ്റ് ലൈറ്റ് 23-ാം തീയതി വെള്ളിയാഴ്ച വൈകുന്നരം 6 മണിയ്ക്കും, പാറത്തോട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കൂവപ്പള്ളി ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസറ്റ് ലൈറ്റ് 24-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്കും ഉദ്ഘാടനം നിർവ്വഹിക്കുകയെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

പ്രസ്തുത മേഖലകളിലെ ജനപ്രതിനിധകളും വിവിധ സംഘടനാപ്രതിനിധികളും ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കും.