എന്റമ്മോ..! ഇതെന്താ ഫോട്ടോഷൂട്ടോ, അവിഹിത ഷൂട്ടോ: കൊവിഡ് കഴിഞ്ഞതിനു പിന്നാലെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടുകളുടെ പെരുമഴ: കണ്ടാൽ ഞെട്ടുന്ന അശ്ലീല ഷൂട്ടുമായി വീണ്ടും സേവ് ദി ഡേറ്റ്; സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴയും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡിനു പിന്നാലെ ഫോട്ടോഗ്രാഫർമാരും, കല്യാണം കഴിക്കാനിറങ്ങിയവരും വീണ്ടും സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളുമായി ഇറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വൈറലായി കല്യാണ മാമാങ്കം. കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നുള്ള വെഡിംങ് സ്‌റ്റോറീസ് ഫോട്ടോഗ്രഫി സംഘം പുറത്തു വിട്ടതിനേക്കാൾ ചൂടേറിയ ഫോട്ടോയുമായാണ് ഇപ്പോൾ ഐവറി ടസ്‌ക് ഇവന്റ്‌സ് രംഗത്ത് എത്തിയിരിക്കുന്നത്.

സെപ്റ്റംബർ 26 ന് ഐവറി ടസ്‌ക് ഇവന്റ്‌സ് തങ്ങളുടെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം പക്ഷേ, ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ വൈറലായി ജീവൻ വച്ചത്. കടൽത്തീരത്ത് നവദമ്പതിമാർ ആർത്തുല്ലസിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വാട്‌സ്അപ്പീലെ ചൂടൻ വൈറൽ. സംഭവം വൈറലായി മാറിയതോടെ നിരവധി ആളുകളാണ് ഐവറി ടസ്‌കിന്റെ ഫെയ്‌സ്ബുക്ക് പേജ് തിരക്കിയെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group