സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് താൽക്കാലിക ആശ്വാസം ; 23വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവ്

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് താൽക്കാലിക ആശ്വാസം ; 23വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ

കൊച്ചി : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറുടെവ അറസ്റ്റ് ഹൈക്കോടതി വിലക്കി. കേസിൽ 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി എൻഫോഴ്‌സ്‌മെന്റിന് നിർദേശം നൽകി.

കേസുമായി ബന്ധപ്പെട്ട് ശിവശങ്കറുടെ മുൻകൂർ ജാമ്യപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസ് അശോക് മേനോൻ ഉത്തരവ് പുറപ്പെടുവിടുവിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ 23 നകം എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി എൻഫോഴ്‌സ്‌മെന്റിന് നിർദേശം നൽകിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്ത് അന്വേഷണം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ തൊണ്ണുറ് മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടന്നും ശിവശങ്കറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു കോടതിയിൽ ബോധിപ്പിച്ചു.

പാസ്‌പോർട്ടും മറ്റ് രേഖകളും അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടും ഇന്ന് ഹാജരാകാൻ നിർദേശിച്ച് കഴിഞ്ഞ ദിവസം അടിയന്തര നോട്ടീസ് കിട്ടിയെന്നും ഇന്ന് ഹാജരാകുമെന്നും അറസ്റ്റ് ചെയ്യരുതെന്നും ശിവശങ്കർ അറിയിക്കുകയായിരുന്നു.

എന്നാൽ കേസിൽ ശിവശങ്കർ പ്രതിയല്ലന്നും അറസ്റ്റ് ചെയ്യുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലന്നും എൻഫോഴ്‌സ്‌മെന്റിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു അറിയിച്ചു.