
സ്വന്തം ലേഖകൻ
കോട്ടയം : ഇടതുപക്ഷത്തോടൊപ്പം ചേർന്നു പ്രവർത്തിക്കുവാനുള്ള കേരള കോൺഗ്രസ് (എം) പാർട്ടി നിലപാടിന് കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
കെഎം മാണിയെ വഞ്ചിച്ച ഐക്യ ജനാധിപത്യ മുന്നണി ജോസ് കെ മാണിയും മാണി സാറിൻറെ രാഷ്ട്രീയ പൈതൃകത്തെയും ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്വാനവർഗ സിദ്ധാന്തത്തിന്റെയും ഇടതുപക്ഷ നയങ്ങളുടെയും യോജിപ്പ് കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക തലങ്ങളിൽ പുരോഗമനപരമായ മാറ്റങ്ങൾക്ക് ഇടയാക്കുമെന്ന് കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
പ്രസിഡണ്ട് അഡ്വ ജോർജ് മേച്ചേരിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. ജസ്റ്റിൻ ജേക്കബ് അഡ്വ. ജോസഫ് ജോൺ അഡ്വ. ജോർജ് കോശി അഡ്വ.എം. എം മാത്യു അഡ്വ. ജോബി ജോസഫ് സഫ് വൈസ് പ്രസിഡൻറ് അഡ്വ.സന്തോഷ് കുര്യൻ ട്രഷറർ അഡ്വ. സി. എ ജോണി എന്നിവർ പ്രസംഗിച്ചു



