
സ്വന്തം ലേഖകൻ
കണ്ണൂർ: യുവതിയെ കാറിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. കേസിലെ മുഖ്യപ്രതിയായ നെല്ലിപ്പാറ കപ്പണയിലെ ബിജോയ് ജോസഫിനെയാണ് പൊലീസ് പിടികൂടിയത്.
കണ്ണൂരിൽ കാർത്തികപുരത്തെ ഭർതൃവീട്ടിൽ താമസിച്ചുവരുന്ന യുവതിയുമായി യുവാക്കൾ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിനിടെ വീട്ടിൽ നിന്നും പുറത്തേക്കു പോയ യുവതിയെ പ്രതികൾ കാറിൽ പിന്തുടരുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്.പീഡനത്തിന് ശേഷം വൈകുന്നേരത്തോടെ യുവതിയെ പ്രതികൾ വിട്ടയച്ചു.
ഇതേതുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
കേസിൽ കോടതി റിമാൻഡ് ചെയ്ത ബിജോയ് ജോസഫിനെ കണ്ണൂർ തോട്ടട കോവിഡ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. കേസിനെ തുടർന്ന് കണ്ണൂർ-കാസർകോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികെയായിരുന്നു പ്രതി.
കേസിലെ രണ്ടാംപ്രതിയായ കൊട്ടാരത്തിൽ പ്രകാശ് കുര്യൻ നേരത്തെ അറസ്റ്റിലായിരുന്നു. സെപ്റ്റംബർ 25നാണ് സംഭവം നടന്നത്.