Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 5753 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 476 എണ്ണം പോസിറ്റീവ്. 475 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ മൂന്നു പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും കോവിഡ് ബാധിതനായി. 38 രോഗികളുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. 478 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5469 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 16137 പേര്‍ കോവിഡ് ബാധിതരായി. 10648 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18355 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

ചങ്ങനാശേരി-67

കോട്ടയം-57

ഈരാറ്റുപേട്ട-52

പനച്ചിക്കാട്-15

ചെമ്പ്, തിരുവാര്‍പ്പ്-13

ചിറക്കടവ്, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി -12

വൈക്കം, പാറത്തോട് -11

കല്ലറ, കാണക്കാരി-10

വിജയപുരം-9

ആര്‍പ്പൂക്കര, വാഴപ്പള്ളി-8

അയര്‍ക്കുന്നം, കടുത്തുരുത്തി, മണിമല, തലയാഴം-7

അതിരമ്പുഴ, കടനാട്, മാഞ്ഞൂര്‍, ഉദയനാപുരം-6

അയ്മനം, കറുകച്ചാല്‍, മാടപ്പള്ളി, മണര്‍കാട്, നീണ്ടൂര്‍, പൂഞ്ഞാര്‍-5

മറവന്തുരുത്ത്, മുളക്കുളം, തലനാട്, വാകത്താനം, തൃക്കൊടിത്താനം, വെള്ളൂര്‍-4

ഭരണങ്ങാനം, കിടങ്ങൂര്‍, കുറവിലങ്ങാട്, കുറിച്ചി, പള്ളിക്കത്തോട്, പുതുപ്പള്ളി, ടിവിപുരം, വെളിയന്നൂര്‍-3

എലിക്കുളം, മീനച്ചില്‍, പാലാ, പാമ്പാടി, വാഴൂര്‍-2

എരുമേലി, കടപ്ലാമറ്റം, കൂരോപ്പട, കോരുത്തോട്, മുണ്ടക്കയം, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം, തലയോലപ്പറമ്പ്, വെച്ചൂര്‍,വെള്ളാവൂര്‍ -1