കാംകോംയിൽ കട്ടുമുടിച്ച് കഴിവ് തെളിയിച്ചതിന് എൻ.കെ. മനോജിന് പിണറായി കൊടുത്ത പാരിതോഷികമാണ് കരകൗശല വികസന കോർപ്പറേഷൻ എം ഡി സ്ഥാനം: ഒ ബി സി മോർച്ച
സ്വന്തം ലേഖകൻ
കോട്ടയം:- കരകൗശലവികസന കോർപ്പറേഷനിലൂടെ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ നല്കിയ 29 കോടി രൂപയിൽ പതിനഞ്ച് കോടിരൂപയുടെ അഴിമതി നടത്തിയ എംഡി ‘എൻ.കെ.മനോജിനേയും, ചെയർമാൻ സുനിൽകുമാറിനേയും സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട് നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത ഒ ബി സി മോർച്ച പ്രതിഷേധ സമരം നടത്തി.
കോട്ടയം ബേക്കർ ജംഗ്ഷനിലുള്ള “കൈരളി” വിപണനകേന്ദ്രത്തിനു മുൻപിൽ നടന്ന സമരം ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി ജയപ്രകാശ് വാകത്താനം ഉത്ഘാടനം ചെയ്തു.കാംകോയിൽ ആയിരംകോടി രൂപയുടെ അഴിമതി നടത്തിയതിന് അന്വേഷണം നേരിടുന്ന വ്യക്തിയാണ് എംഡി സ്ഥാനത്തിരിക്കുന്ന എൻ.കെ. മനോജ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ ഓഫീസുപോലും സംശയത്തിൻ്റെ നിഴലിലായ സ്വർണ്ണക്കടത്ത് വിഷയത്തിൽ പ്രതിപട്ടികയിലുണ്ടായിരുന്ന വ്യക്തിയാണ് കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ്റെ കസേരയിലിരിക്കുന്ന സി.പി.എം നേതാവായ സുനിൽ കുമാർ.
കേരളത്തിലെ പരമ്പരാഗത കരകൗശല തൊഴിൽ മേഖലയിൽ പെട്ടവരും, മറ്റ് വിഭാഗത്തിൽ നിന്നും കരകൗശലമേഖലയിൽ പ്രവർത്തിക്കുന്നവരുമായ ഒരുകൂട്ടം തൊഴിലാളികളെ പറഞ്ഞ് കബളിപ്പിച്ച് കൈക്കലാക്കിയ കോടികൾ ഒരു ജനതയുടെ കണ്ണീരിനും ശാപത്തിനും കാരണമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
കിടപ്പാടമില്ലാത്തവനു ലഭിച്ച ആനുകൂല്യത്തിൽ കൈയിട്ടുവാരി കമ്മീഷനിനത്തിൽ കോടികൾ കട്ട പിണറായിയുടെ യഥാർത്ഥ പിൻഗാമിയാണ് എൻ കെ. മനോജെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ രവിന്ദ്രനാഥ് വാകത്താനം അരോപിച്ചു.
രവിന്ദ്രനാഥ് വാകത്താനം അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം ജയപ്രകാശ് വാകത്താനം ഉത്ഘാടനം ചെയ്തു. ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സി.ആർ.രാധാകൃഷ്ണൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി ലാൽകൃഷ്ണ, സുരാജ് നട്ടാശ്ശേരി, സുരേഷ് കുടമാളൂർ, വിനോദ് കുരോപ്പട, ആർ.രാജു, കിഷോർ പി.എസ്.സുഭാഷ് ചിങ്ങവനം എന്നിവർ സംസാരിച്ചു.