കാറിൽക്കടത്തിയ കഞ്ചാവുമായി മൂന്നു യുവാക്കൾ വാകത്താനത്ത് പിടിയിൽ; കഞ്ചാവ് എത്തിച്ചത് കറുകച്ചാൽ ഭാഗത്ത് വിൽപ്പന നടത്താൻ

കാറിൽക്കടത്തിയ കഞ്ചാവുമായി മൂന്നു യുവാക്കൾ വാകത്താനത്ത് പിടിയിൽ; കഞ്ചാവ് എത്തിച്ചത് കറുകച്ചാൽ ഭാഗത്ത് വിൽപ്പന നടത്താൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കാറിൽക്കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. വാകത്താനം ഇരവുചിറ പൊയ്കയിൽ വീട്ടിൽ ഷെല്ലി ചെറിയാൻ (21), കളമശേരി കുറ്റിയിൽ വീട്ടിൽ സാം ബാബു (20), വാകത്താനം ഇരവുചിറ താക്കുളം വീട്ടിൽ ജോമോൻ മാത്യു (20) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും വാകത്താനം പൊലീസും ചേർന്നു അറസ്റ്റ് ചെയ്തത്.

വാകത്താനം, തോട്ടയ്ക്കാട് , കറുകച്ചാൽ, എന്നിവിടങ്ങളിൽ വിൽക്കുന്നതിനായാണ് സംഘം കഞ്ചാവ് എത്തിച്ചത്. ഷെല്ലിചെറിയാന്റെ നേതൃത്വത്തിലാണ് ഇവിടെ കഞ്ചാവ് എത്തിച്ചിരുന്നത്. ഇവിടെ വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ഷെല്ലി ചെറിയാൻ കഞ്ചാവ് വാങ്ങുന്നതിനായി തൃശൂരിലേയ്ക്കു പോയതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചു. തുടർന്നു, സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാൾ പൊലീസ് പിൻതുടരുകയായിരുന്നു. കഞ്ചാവ് കച്ചവടത്തിനായി ലഭിക്കുന്ന തുക ആർഭാട ജീവിതത്തിനാണ് ഇയാൾ ചിലവഴിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഇയാൾ പുതിയ സ്വിഫ്റ്റ് ഡിസയർ കാർ വാങ്ങിയിരുന്നു. ഈ കാറിൽ കറങ്ങി നടന്നാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സാം ബാബു ഇയാളുടെ ഭാര്യാ സഹോദരനാണ്. വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. 650 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ചങ്ങനാശേരി ഡിവൈ.എസ്.പി വി.ജെ ജോഫിയുടെ നിർദേശാനുസരണം വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ, എസ്.ഐമാരായ പി.ടി മാത്യു, കോളിൻസ്, എ.എസ്.ഐമാരായ ജേക്കബ് ജോയി, ബിജു എബ്രഗഹാം, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ.ആർ അജയകുമാർ, എസ്.അരുൺ, തോംസൺ കെ.മാത്യു, ശ്രീജിത്ത് ബി.നായർ, വി.കെ അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.