play-sharp-fill
ഒരു രാത്രിയ്ക്ക് ഒരാൾ എന്ന രീതിയോട് താല്പര്യമില്ല: പലർക്കും എന്റെ ശരീരത്തോട് താലപര്യം..! ശരീര വലുപ്പവും നിറവും പറഞ്ഞ് പലരും എന്നെ പരിഹസിക്കാറുണ്ട്; തുറന്നു പറഞ്ഞ് റായ് ലക്ഷ്മി

ഒരു രാത്രിയ്ക്ക് ഒരാൾ എന്ന രീതിയോട് താല്പര്യമില്ല: പലർക്കും എന്റെ ശരീരത്തോട് താലപര്യം..! ശരീര വലുപ്പവും നിറവും പറഞ്ഞ് പലരും എന്നെ പരിഹസിക്കാറുണ്ട്; തുറന്നു പറഞ്ഞ് റായ് ലക്ഷ്മി

തേർഡ് ഐ സിനിമ

കൊച്ചി: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി മലയാളത്തിൽ തിളങ്ങിയ റായി ലക്ഷ്മി എല്ലാക്കാലത്തും വിവാദങ്ങളിൽ തിളങ്ങി നിൽക്കുന്ന താരം കൂടിയാണ്. ഇപ്പോൾ തന്റെ നിലപാടുകൾ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് റായി. ഒരു രാത്രിയ്ക്ക് ഒരാൾ എന്ന രീതിയോട് താല്പര്യമില്ലെന്നും, ഡേറ്റിംങ് ഇഷ്ടമാണെന്നും ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം സമയം ചിലവഴിക്കാൻ സന്തോഷ് മാത്രമേ ഉള്ളൂ എന്നും റായി ലക്ഷ്മി പറയുന്നു.


അതിനിടെ ഡേറ്റിംഗ് സമയത്ത് താൻ എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് താരം ഇപ്പോൾ തുറന്ന് പറയുകയാണ്. എനിക്ക് എല്ലാം ക്രെയ്സ് ആയിരുന്നു. വൺ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. മാനസിക അടുപ്പത്തിന് താല്പര്യമില്ലാത്ത പരിപാടിയാണ് അത്. അതിനാൽ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും ഇത് പിന്തുടരാൻ താല്പര്യമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപരിചിതനുമൊത്ത് കഴിയുന്നത് പ്രയാസകരമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിൽ അടുപ്പം സൂക്ഷിക്കാറുമില്ല. നമുക്ക് സ്നേഹവും വിശ്വാസവും വേണം. സന്തോഷിച്ചിട്ടുണ്ട്, വിഷമിച്ചിട്ടുണ്ട്, തമാശ പറഞ്ഞിട്ടുണ്ട്, പക്ഷേ പലരും തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് താരം ഇപ്പോൾ തുറന്ന് പറയുകയാണ്. പ്രണയവികാരങ്ങളെ നിയന്ത്രിക്കുന്നതിന് താൽപര്യമില്ല എന്നും റായ് ലക്ഷ്മി പറയുന്നു.

പങ്കാളികൾക്കൊപ്പം യാത്ര ചെയ്യാൻ ഇഷടമാണ്. പാചകം ചെയ്ത് ഒരുമിച്ച കഴിക്കണം. അദ്ദേഹത്തെ സന്തോഷത്തോടെ ഇരിക്കാൻ വേണ്ടത് ചെയ്യും. പുള്ളി മനസ്സിൽ ആഗ്രഹിക്കുന്നത് സർപ്രൈസ് പോലെ നൽകും. എന്നാൽ സ്‌കൂളിൽ പഠിക്കുമ്ബോഴാണ് ആദ്യ പ്രണയം മൊട്ടിട്ടതെന്നും റായ് ലക്ഷ്മി പറയുന്നു. അത് നടന്മാരോടായിരുന്നു. സത്യസന്ധതയും വിശ്വാസ്യതയും ഉള്ള പങ്കാളികളോടാണ് തനിക്ക് താല്പര്യം എന്നും താരം പറയുന്നു.

അങ്ങനെ ഉള്ളവരെ അപൂർവമായി മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളു. പലർക്കും തന്റെ ശരീരത്തോടായിരുന്നു പ്രണയം. പിന്നീടാണ് അത് മനസ്സിലാക്കിയതും. പലരും ശരീരത്തിന്റെ വലുപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തു.

ഇതേ കാരണത്താൽ ഏറെ പേർ സ്നേഹിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ല, ശരീരത്തിന്റെ വലുപ്പം അസ്വസ്ഥമാക്കിയിട്ടില്ല. അഭിനയത്തേക്കാൾ ഏറെ ശരീര സൗന്ദര്യം കൊണ്ട് മാത്രമായിരുന്നു ഇവിടെവരെ എത്തിയിരുന്നത് എന്നും അതുകൊണ്ട് തന്നെ പലരും വാഗ്ദാനങ്ങൾ നൽകി തന്നെ വഞ്ചിച്ചിട്ടുണ്ട് എന്നും തുറന്നടിച്ചിരിക്കുകയാണ് റായ് ലക്ഷ്മി.
അതേ സമയം സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിന് മുന്നേ പരസ്യ ചിത്രങ്ങളിൽ മോഡലായിരുന്ന താരം സിലിക്കൺ ഫുട് വെയേർസ്, ജോസ്‌കോ ജൂവല്ലേഴ്‌സ്, ഇമ്മാനുവേൽ സിൽക്‌സ് എന്നിവയുടെ പരസ്യ ചിത്രങ്ങളിലും മോഡലായി തിളങ്ങി.

2005 ൽ പുറത്തിറങ്ങിയ കാർക കസദര എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയും ചെയ്തു. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. അതേ സമയം റോക്ക എ റോൾ, അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തും താരം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അണ്ണൻതമ്പി, ചട്ടമ്പിനാട്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ, ക്രിസ്ത്യൻബ്രദേഴ്‌സ്, കാസനോവ എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. 2014ൽ താരം തന്റെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റുകയായിരുന്നു. ഒടുവിലായി തരാം അഭിനയിച്ച മലയാള ചിത്രം മമ്മൂട്ടിയുടെ രാജാധിരാജയാണ്.