video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashപ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയായ്ക്ക് നവ നേതൃത്വം

പ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയായ്ക്ക് നവ നേതൃത്വം

Spread the love

സ്വന്തം ലേഖകൻ

ക്യാൻബറ:- ആസ്ട്രേലിയായിലെ വിവിധ സംസ്ഥാനങ്ങളിലും, ടെറിട്ടറികളിലുമുള്ള കേരള കോൺഗ്രസ്സ് (എം) പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് സെപ്തംബർ 20 ഞായാറാഴ്ച ഉച്ചകഴിഞ്ഞ് മുൻ പ്രസിഡൻ്റ് റെജി പാറയ്ക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സൂം മീറ്റിംഗിലൂടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
നാഷണൽ പ്രസിഡൻ്റായി ജിജോ ഫിലിപ്പ് കുഴികളം, (ഷെപ്പെർട്ടൺ) തിരഞ്ഞെടുക്കപ്പെട്ടു.

പാലാ സെൻ്റ് തോമസ്സ് കേളേജ് മുൻ യൂണിയൻ ചെയർമാൻ, യൂണിയൻ ജനറൽ സെക്രട്ടറി, കെ.എസ്സി യൂത്ത്ഫ്രണ്ട് എന്നീ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണിദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിജോ ഈന്തനാം കുഴി (ബല്ലാററ്റ്) മുൻ കെ.എസ്സി പ്രസിഡൻ്റ് ദേവികുളം മണ്ഡലം, രാജകുമാരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, അപ്കോ പ്രസിഡൻ്റ് രാജകുമാരി, നിയോജകമണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ട്രഷറായി തിരഞ്ഞെടുക്കപ്പെട്ട ജിൻസ് ജയിംസ് (പെർത്ത് ) തൃശൂർ ചേലക്കര സ്വദേശിയാണ്

കുടിയേറ്റ കർഷകരുടെ ശ്രദ്ധയനായ നേതാവും, രാഷ്ട്രീയത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണിദ്ദേഹം. മീഡിയ കോർഡിനേറ്ററായി ക്യാൻബറയിൽ നിന്നും ജോജോയും, IT സെൽ കോ-ഓർഡിനേറ്ററും മാരായി ഐബി ഇഗ്നേഷ്യഷ് (സിഡ്നി ) ക്ലിസ്സൺ ജോർജ് (മെൽബൺ) ഷിനോ മാത്യു ( ന്യൂ സൗത്ത്‌വെയിൽസ്) എന്നിവരെയും തിരഞ്ഞെടുത്തു.

സംസ്ഥാന കോർഡിനേറ്ററും മാരായി കെന്നടി പട്ടു മാക്കിൽ (ക്യാൻബറ) സിഡ്നിയിൽ നിന്നും സിബിച്ചൻ ജോസഫ്, ജിബിൻ സ്റിയക്ക്, റോബിൻ ജോസ് (ഇപ്സ്വിച്ച് )ബൈജു സൈമൺ (ഡാർവിൻ )പെർത്തിൽ നിന്നും ഷാജു ജോൺ, റ്റോജോ തോമസ്സ്, ജിബിൻ ജോർജ് (ടാസ്മാനിയ) മുതലായവരും തിരഞ്ഞെടുക്കപ്പെട്ടു.

എക്സ്സിക്യൂട്ടീവ് കമ്മറ്റി മെമ്പറുംമാരായി മജു പാലകുന്നേൽ (വള്ളോങ്ങോഗ്) ജോജി കണ്ണാട്ട് (ന്യൂകാസ്സിൽ ) ബിബിൻ ജോസ് (ക്യാൻബറ) ജേക്കബ്ബ് തോമസ് ഉമ്മൻ (ബല്ലാററ്റ്) സുമേഷ് ജോസ് (ബൻഡബർഗ്)ജോഷി ജേക്കബ്ബ് (കെയിൻസ്) ഹാജു തോമസ്സ് (ബ്രിസ്ബയിൻ) ജോജി തോമസ് (പെർത്ത് ) അരുൺ ജോർജ് (വെസ്റ്റേൺ ആസ്ട്രേലിയ) എന്നിവരുംതിരഞ്ഞെടുക്കപ്പെട്ടു.

കേരള കോൺഗ്രസ് (എം) ൻ്റെ ശക്തി കേന്ദ്രമായ വിക്ടോറിയായിൽ മെൽബണിൽ നിന്നുമുള്ള ശ്രീ.സെബാസ്റ്റ്യൻ ജേക്കബ്ബ് പ്രസിഡൻ്റും, വൈസ് പ്രസിഡൻ്റുംമാരായി തോമസ്
വാതപ്പള്ളിൽ,ഡേവിസ് ജോസ്സ്, ജലേഷ് എബ്രഹാം എന്നിവരും സെക്രട്ടറിയായി ജോസി സ്റ്റീഫനും ജോയിൻ സെക്രട്ടറിമാരായി ജോഷി ജോർജ് കുഴിക്കാട്ടിൽ, ടോബിൽ അലക്സ്, ടോം പഴേപറമ്പ് (ട്രഷറർ)എന്നിവരെയും പ്രത്യേക ക്ഷണിതവായി റെജിപാറക്കലിനെയും തിരഞ്ഞെടുത്തു.

കേരള കോൺഗ്രസ്സ് (എം) ൻ്റെ ഭാവി പരിപാടികളിൽ പാർട്ടി നേതൃത്വം എടുക്കുന്ന എന്തു തീരുമാനമായാലും പ്രവാസികേരളകോൺഗ്രസ്സ് ആസ്ട്രേലിയായുടെ പൂർണ്ണപിൻതുണ ഉണ്ടാകുമെന്നും മീറ്റിംഗിൽ പങ്കെടുത്തവർ തീരുമാനമെടുത്തു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കുമായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി, തോമസ് ചാഴികാടൻ എംപി, എം എൽ എ മാരായ റോഷി ആഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർ അഭിനന്ദനവും അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments