
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരസഭയിലെ സംവരണ വാർഡുകളിൽ തീരുമാനമായി. കോട്ടയം നഗരസഭ മൂന്നു വാർഡുകൾ ഹരിജൻ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. പകുതിയിലധികം വാർഡുകളും വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
എസ്.സി വിഭാഗത്തിലെ വനിതകൾക്കായി നഗരസഭയിലെ 25 ആം വാർഡ് പള്ളിക്കോണവും, 49 ആം വാർഡ് പഴയ സെമിനാരിയുമാണ് മാറ്റി വച്ചിരിക്കുന്നത്. നഗരസഭയിലെ 30 ആം വാർഡ് മുപ്പായിക്കാട് എസ്.സി ജനറൽ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയിലെ മൂന്ന്, നാല്, ആറ് ഏഴ് 12 13 14 19 20 25 32 34 35 37 38 40 42 43 44 45 47 48 49 52 23 വാർഡുകൾ വനിതാ സംവരണ വാർഡുകളാണ്. ബാക്കി വാർഡുകളെല്ലാം ജനറൽ വിഭാഗത്തിലേയ്ക്കു മാറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണ വനിതാ വാർഡുകൾ ആയിരുന്നവയാണ് ഇത്തവണ സംവരണ വാർഡുകളായിരിക്കുന്നത്.