കുവൈറ്റ് അമീറിൻ്റെ മരണം: രാജ്യത്ത് പുതിയ അമീറിനെ തിരഞ്ഞെടുത്തു: തീരുമാനം മന്ത്രിസഭാ യോഗത്തിൻ്റെത്

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കുവൈറ്റ് സിറ്റി: ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിനെ കുവൈറ്റിന്റെ പുതിയ അമീറായി തിരഞ്ഞെടുത്തു. അല്‍പം മുമ്പ് ചേര്‍ന്ന് അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹാണ് വിവരം പുറത്തുവിട്ടത്.

മന്ത്രിസഭാ തീരുമാനം പാര്‍ലമെന്റില്‍ അംഗീകരിച്ച ശേഷം നിലവില്‍ ഉപ അമീറായ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് അമീറായി അധികാരം ഏല്‍ക്കും. 2006 ഫെബ്രുവരി 7 മുതൽ കിരീടാവകാശിയായി തുടരുന്ന ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിനു, അന്തരിച്ച അമീർ രോഗ ബാധിതതനായി അമേരിക്കയിലേക്ക്‌ കൊണ്ട്‌ പോകുന്നതിനു മുമ്പ്‌ അമീറിന്റെ പ്രത്യേക അധികാരങ്ങളും നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1937 ജൂണ്‍ 25ന് കുവൈറ്റിന്റെ മൂന്നാമത്തെ അമീറായ ഷൈഖ്‌ അഹമ്മദ്‌ അൽ ജാബിർ അൽ സബാഹിന്റെയും യാമ്മാമയുടെയും മകനായി കുവൈറ്റ് സിറ്റിയില്‍ ജനിച്ചു. 1962ല്‍ ഹവല്ലി ഗവര്‍ണറായി. 1978 മുതല്‍ 88 വരെ ആഭ്യന്തര മന്ത്രിയായിരുന്നു. ഇറാഖ്‌ അധിനിവേശത്തിൽ നിന്നും കുവൈത്ത്‌ വിമോചനം നേടിയപ്പോൾ പ്രതിരോധ മന്ത്രിയായി.