കർഷക ബിൽ : ജനദ്രോഹ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇലന്തൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി മാർച്ച് നടത്തി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : കർഷക ദ്രോഹ ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇലന്തൂർ മണ്ഡലം കമ്മറ്റി നടത്തിയ ഇലന്തൂർ പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും മണ്ഡലം പ്രസിഡന്റ് പി.എം ജോൺസൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ് ഉത്ഘാടനം നിർവ്വഹിച്ചു

.ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ബി സത്യൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.എസ് സിജു, ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദൻ, വൈസ് പ്രസിഡന്റ് മിനി ജോൺ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിൻസൻ ചിറക്കാല, മണ്ഡലം സെക്രട്ടറി ഷിജിൻ കെ.മാത്യൂ, ഷിബി ആനി ജോർജ്ജ്, അച്ചൻകുഞ്ഞ് ചെളിക്കുഴിയിൽ, വിനോദ് ജി. നായർ ,വിൽസൻ പാല നിൽക്കുന്നതിൽ , സരേന്ദ്രൻ പാല ചുവട്, സ്വാമിനാഥൻ, ഗോപിനാഥൻ നായർ , രഘുനാഥൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിബിൻ ചിറക്കടവിൽ, എബ്രഹാം പുളിന്തിട്ട , കെ.എസ്.യു പ്രസിഡന്റ് സ്റ്റെയിൻ, വിഷ്ണു പരിയാരം,ശശിധരൻ നായർ, സമേഷ് കുത്തു കല്ലുങ്കൽ ,ജോസ് ഇല്ലത്തുപറമ്പിൽ, അച്ചൻകുഞ്ഞ് ഓതിരേത്ത് , ഡി. ദീലീപ്,ഒ.കെ നായർ, ശമുവേൽക്കുട്ടി, ജോബി, രഞ്ജി, ജെയിംസ് മാടപ്പളളിൽ, ശശിഭൂഷൺ ,ബോസ് പാല നിൽക്കുന്നതിൽ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group