യൂത്ത് കോൺഗ്രസ് ചിങ്ങവനം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : മന്ത്രി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചും ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് അടക്കം 15ഓളം നേതാക്കളെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചിങ്ങവനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

തുടർന്ന് യൂത്ത് കോൺഗ്രസ് ചിങ്ങവനം മണ്ഡലം പ്രസിഡന്റ് രൂബിൻ തോമസ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭാ കൗൺസിലർ അഡ്വ.ടിനോ കെ തോമസ് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് ജില്ലാ നേതാക്കളായ അരുൺ മർക്കോസ്, അനീഷ് ജോയ്, ഷൈൻ ചിങ്ങവനം എന്നിവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group