എസ്.ഐ സ്ഥലം മാറിപ്പോയി; കണ്ണു നിറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ; വികാര നിർഭരമായ ഫെയ്‌സ്ബുക്ക് പോസ്‌റ്റോടെ കോട്ടയം ട്രാഫിക് എസ്.ഐ മനു വി.നായർക്കു പൊലീസിന്റെ യാത്രയയപ്പ് ..! സ്ഥലം മാറി പോകുന്നത് വൈറൽ എസ്.ഐ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സ്ഥലം മാറി പോകുന്ന എസ്.ഐയ്ക്കു വികാര നിർഭരമായ യാത്രയയപ്പും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സഹ പൊലീസുകാർ. കോട്ടയം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറിപ്പോയ എസ്.ഐ മനു വി.നായരെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ യാത്രയാക്കിയത്. നേരത്തെ ചങ്ങനാശേരിയിൽ എസ്.ഐ ആയിരിക്കെ മനു എഴുതിയ എഴുത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഈ എസ്.ഐ തന്നെയാണ് കോട്ടയം ട്രാഫിക്കിൽ എത്തി പൊലീസുകാരുടെ ഹീറോയായി മാറിയിരിക്കുന്നത്.
മനു വി.നായർക്കു സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് കുറിപ്പ് ഇങ്ങനെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു SI ട്രാൻസ്ഫർ ആയി പോകുമ്പോൾ അവിടുള്ള എല്ലാ പോലീസുകാരുടെയും കണ്ണ് നിറയണം എങ്കിൽ ആണ് ഓഫിസർ അവർക്ക് അത്ര പ്രിയപ്പെട്ട ആൾ ആയിരിക്കണം
ഒരു SI എങ്ങനെ ആയിരിക്കണം എന്ന് തെളിയിച്ച ഓഫീസർ
മനു വി.നായർ
നമുക്ക് ഒരു പ്രശ്നം വന്നാൽ കട്ടക്ക് കൂടെ നിൽക്കുന്ന ഒരു SI, പല പല അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ട്.. ട്രാഫിക്കിൽ പലരുമായും വാക്ക് തർക്കം ഉണ്ടാകുമ്പോൾ കൃത്യമായി ഇടപെട്ടു പരിഹരിക്കുന്ന ആൾ… ട്രാഫിക്കിലെ എല്ലാ പോലീസുകാർക്കും ചുരുങ്ങിയത് അത്തരം ഒരനുഭവം എങ്കിലും കാണും..കൃത്യമായ ആവശ്യത്തിന് എത്ര ടൈറ്റ് സമയം ആണെങ്കിലും ലീവ്, അത്യാവശ്യം പെർമിഷൻ.. ഇതൊക്കെയാണ് ഒരു പോലീസുകാരന് ആവശ്യവും.. അത് കൊണ്ട് എന്താണ് പോലീസുകാരും ഓഫിസർ മാരും പെറ്റിപിടിക്കാനും തിരക്കൊഴിവാകാനും ആത്മാർത്ഥമായി പരിശ്രെമിക്കുന്നു..
മനുസാറിനേ മേലുദ്യോഗസ്ഥരിൽ നിന്ന് വഴക്ക് കേൾപ്പിക്കരുത് എന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ മനസ്സായിരുന്നു..കോട്ടയത്ത് ട്രാഫിക് പോലീസുകാർക്ക് നല്ല അഭിമാനം ഉണ്ടാക്കി തന്ന SI..എന്ന് വെച്ച് സാർ അത്ര പഞ്ച പാവം ഒന്നുമല്ല.. പണി കൊടുക്കേണ്ട ആൾക് പണി കൊടുക്കാൻ ഒരു മടിയും ഇല്ലാ..
കോട്ടയം ട്രാഫിക്കിൽ നിന്നും ട്രാൻസ്ഫർ ആയി ഏറ്റുമാനൂരിലേക്ക് പോകുന്ന മനു സാറിന് ഒരായിരം ആശംസകൾ… 💕💕💕