video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
Homeflashലഹരിയിൽ മുങ്ങി മലയാള സിനിമാലോകം ; സെറ്റുകളിലും കാരവനിലുമടക്കം ലഹരി സുലഭം : ലഹരിയുടെ ഉറവിടം...

ലഹരിയിൽ മുങ്ങി മലയാള സിനിമാലോകം ; സെറ്റുകളിലും കാരവനിലുമടക്കം ലഹരി സുലഭം : ലഹരിയുടെ ഉറവിടം തേടി പോകാൻ വിമുഖത കാണിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ലഹരിമരുന്നിന്റെ ഉപയോഗം മലയാള സിനിമയിൽ വ്യാപകമാണെന്നത് പരസ്യമായ രഹസ്യമാണ്. മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടന തന്നെ ഇക്കാര്യം പലതവണ ചൂണ്ടിക്കാണിച്ചിട്ടും ലഹരിയുടെ യഥാർത്ഥ വഴി തേടി പോകാൻ പൊലീസ് ഇപ്പോഴും തയ്യാറാവുന്നില്ല.

പല സിനിമാ താരങ്ങളിൽ നിന്നും കൊക്കെയ്ൻ ഉൾപ്പെടെ കണ്ടെടുത്ത കേസുകളിൽ പോലും ഇതുവരെ ആഴത്തിലുള്ള അന്വേഷണം പോലും നടന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ലഹരിമരുന്ന് കേസിൽ യുവനടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായിരുന്നു. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിൽനിന്നായിരുന്നു മയക്കുമരുന്നുമായി ഇവർ പിടിയിലാകുന്നത്. നൈജീരിയക്കാരൻ ഒക്കോവോ കോളിൻസ് ഉൾപ്പെടെ 3 പേർ കൂടി പിടിയിലായി.

ഈ കേസിന്റെ വിചാരണ ഇപ്പോൾ നടക്കുന്നുണ്ട്. എന്നാൽ ഇവർക്ക് കൊക്കെയ്ൻ ഇവർക്ക് നൽകിയ പ്രധാനികൾ ഇപ്പോഴും കാണാമറയത്താണ്.

 

മലയാളത്തിലെ മിക്ക സിനിമാ സെറ്റുകളിലെയും കാരവാനിൽ ഉൾപ്പെടെ ലഹരി വസ്തുക്കൾ സുലഭമാണെ്. മലയാള സിനിമയിലെ യുവ സംവിധായകനും നടിയായ ഭാര്യക്കുമെതിരെ പല തവണ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന് വന്നിരുന്നു.

എന്നാൽ ഈ ആരോപണത്തിലും തെളിവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments