ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് കത്രിക കൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിൽ ; മരിച്ചത് വിദേശത്ത് നിന്നുമെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പയ്യന്നൂർ സ്വദേശി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: വിദേശത്തു നിന്നെത്തി ക്വറന്റീനിൽ കഴിയുകയായിരുന്ന യുവാവിനെ ടോയ്‌ലെറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുഞ്ഞിമംഗലം കണ്ടൻകുളങ്ങര സ്വദേശിയായ ടി.വി.ശരത്തിനെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുവൈറ്റിൽ എഞ്ചിനിയറായി ജോലി ചെയ്ത് വരികെയായിരുന്നു ശരത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ശരത് നാട്ടിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് നിന്നും നാട്ടിലെത്തിയ ദിവസം മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടിന് സമീപത്തായുള്ള ഔട്ട്ഹൗസിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ ഭക്ഷണവുമായെത്തി ബന്ധു വിളിച്ചപ്പോൾ പ്രതികരണം ഒന്നും ഉണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടോയ്‌ലെറ്റിനുള്ളിൽ കഴുത്തുമുറിച്ച് മരിച്ച നിലയിൽ ശരത്തിനെ കണ്ടെത്തിയത്.

ഒരു കത്രികയും സമീപത്ത് നിന്നു ലഭിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സൂചന നൽകുന്ന ആത്മഹത്യ കുറിപ്പും കണ്ടുകിട്ടിയിട്ടുണ്ട്.

മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. രവീന്ദ്രൻ-ശകുന്തള എന്നിവരാണ് ശരത്തിന്റെ മാതാപിതാക്കൾ. സഹോദരൻ ഷരോൺ.