ഒരു കിലോ 600 ഗ്രാം കഞ്ചാവുമായി  രണ്ട് പേർ പിടിയിൽ: പിടിയിലായത് കേരളിൽ വിൽക്കാൻ എത്തിച്ച കഞ്ചാവ്

ഒരു കിലോ 600 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ: പിടിയിലായത് കേരളിൽ വിൽക്കാൻ എത്തിച്ച കഞ്ചാവ്

തേർഡ് ഐ ക്രൈം

പാലക്കാട് : ഒരു കിലോ 600 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കസബ പൊലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. പുതുശ്ശേരി, മരുതക്കോട് സ്വദേശി അക്ഷയ് (23) , കൊടുമ്പ്, ഊറപ്പാടം സ്വദേശി വിഘ്നേഷ് (20) എന്നിവരെയാണ് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂട്ടുപാതക്ക് സമീപം വച്ച് പിടികൂടിയത്.

പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും, കൈവശമുണ്ടായിരുന്ന കഞ്ചാവും പൊലീസ് കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ ഒന്നര ലക്ഷം രൂപ വിലവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പൊലീസ് മേധാവി ശിവവിക്രമിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി. ഡി ശ്രീനിവാസൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പാലക്കാട് പരിസര ഭാഗങ്ങളിലായി ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് അക്ഷയ്.
കച്ചവടത്തിനായി ഇടപാടുകാരെ കാത്ത് നിൽക്കുമ്പോഴാണ് പൊലീസ് പിടിയിലായത്.

പ്രതികളെ കോവിഡ് പരിശോധനക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക. കസബ അഡീഷണൽ എസ്.ഐ ജി.ബി ശ്യാംകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ മണികണ്ഠൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ. സുനിൽ കുമാർ, ഷാഫി, കെ. അഹമ്മദ് കബീർ , ആർ.വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ , എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.