അഷ്ടമിരോഹിണി ആഘോഷങ്ങളിൽ മുങ്ങി വീടുകൾ; ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വീടുകൾ അമ്പാടിയായി: വീടുകളിൽ കണ്ണന്മാർ നിരന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം : കൊറോണ വ്യാപന സാഹചര്യത്തിൽ സർക്കാർ മാനദണ്ഡം പാലിച്ചു കൊണ്ട് ശ്രീ കൃഷ്ണജയന്തി അമ്പതിനായിരത്തോളം വീടുകളിൽ വിപുലമായി ആഘോഷിച്ചു.

വീടൊരുക്കാം..വീണ്ടെടുക്കാം..വിശ്വശാന്തിയേകാം എന്ന സന്ദേശം ഉയർത്തി കൊണ്ട് സംസ്ഥാന തലത്തിൽ കൃഷ്ണ കവിതകളുടെ വെബ്ബിനാർ, ജന്മാഷ്ടമി പുരസ്‌കാരം സമർപ്പണം എന്നിവ നടന്നു. ജില്ലയെ മൂന്നു സംഘടന ജില്ലയായി തിരിച്ചു കൊണ്ട് കോട്ടയം, പൊൻകുന്നം വൈക്കം എന്നീ കേന്ദ്രങ്ങളിൽ സാംസ്‌കാരിക സമ്മേളനം, ഗോപൂജകൾ, നദീവന്ദനം, വൃക്ഷ പൂജ എന്നിവ നടന്നു.

കോട്ടയത്തു പ്രതീഷ് മോഹൻ, മനുകൃഷ്ണ, പൊൻകുന്നത്തു ബിജു കൊല്ലപ്പള്ളി. വൈക്കത്തു സനൽ കുമാർ ബിനോയ് ലാൽ എന്നിവർ നേതൃത്വം നൽകി. പതിനഞ്ചു കേന്ദ്രങ്ങളായി താലൂക്ക് സംവിധാനത്തിൽ കൃഷ്ണ ലീല കലോത്സവം ഓൺലൈനിൽ നടന്നു അയ്യായിരം കുട്ടികൾ വിവിധ മത്സരത്തിൽ പങ്കെടുത്തു.

കോട്ടയത്ത് പ്രവീൺകുമാർ, രതീഷ് കുമാർ, രശ്മി സുരേഷ്, ചങ്ങനാശ്ശേരി രതീഷ് കുമാർ, എൻ. മനു. കറുകച്ചാലിൽ ശ്രീകുമാർ, ആദർശ്, പാമ്പാടിയിൽ ഗായത്രി, രാഹുൽ, പുതുപ്പള്ളിയിൽ ശ്രീജിത്ത്, സന്ദീപ്, പൊൻകുന്നത്തു പ്രദീപ് വാഴൂർ, സതീഷ് ബാബു. മുണ്ടക്കയത്ത് രാജീവ് പാലപ്ര, മാലിനി ബി, എരുമേലിയിൽ ശ്രീകല പ്രമോദ്,സുരേഷ് ഇളംകുളം, മീനച്ചിൽ രഘുകുമാർ, രാജേഷ് അമ്പാറ, പൂഞ്ഞാർ ചേന്നാട് രാജൻ, മനോജ് കുമാർ, രാമപുരത്തു ശ്രീവിദ്യ രാജേഷ്, രാജേഷ് കുമാർ, വൈക്കത്തു പ്രവീൺ കുമാർ, ഉണ്ണി കുമ്മണ്ണൂർ, തലയോലപ്പറമ്പിൽ നന്ദകുമാർ, സതീദേവി, കടുത്തുരുത്തിയിൽ എൻ.കെ സജികുമാർ ജയേഷ്, ഏറ്റുമാനൂരിൽ പി.കെ സതീശൻ എം.എൻ അനൂപ്, ശ്രീ വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഭവനങ്ങളിൽ ഒരുക്കി വച്ചിരിക്കുന്ന കൃഷ്ണ കുടീരങ്ങളിൽ മാലചാർത്തി വീടുകളിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. കൃഷ്ണ പൂക്കളം ഉച്ചക്ക് കൊച്ചു കുട്ടികൾക്ക് കൃഷ്ണനൂട്ടു വൈകിട്ട് ജന്മാഷ്ടമി വിളക്ക് തെളിയിക്കൽ സമൂഹപ്രാർത്ഥന എന്നിവയോടെ ആഘോഷം സമാപിക്കും.

ജില്ലാതലത്തിലെ ആഘോഷങ്ങൾക്ക് മേഖല അദ്ധ്യക്ഷൻ വി.എസ് മധുസൂദനൻ കാര്യദർശി പി.സി ഗിരീഷ് കുമാർ സംഘടന കാര്യദർശി ബി. അജിത് കുമാർ ഖജാൻജി എം.ബി ജയൻ സമിതി അംഗങ്ങളായ കെ.ജി രഞ്ജിത്, ഗീതാബിജൂ, വനജാക്ഷിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി.