ഹരിപ്പാട്  സഹകരണ ബാങ്കിൽ വൻ മോഷണം :മോഷണസംഘം കവർന്നത് അഞ്ചരക്കിലോ സ്വർണ്ണവും നാലരലക്ഷം രൂപയും  ; ലോക്കർ തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ സഹകരണബാങ്കില്‍  വൻമോഷണം. ലോക്കറുകൾ തകർത്ത്  അഞ്ചരക്കിലോ സ്വര്‍ണവും നാലരലക്ഷം രൂപയുമാണ് സംഘം കവർന്നത്.

അതേസമയം   മോഷണം നടന്നത് എന്നാണെന്ന്  വ്യക്തമല്ല. ഓണ അവധികഴിഞ്ഞ് ഇന്ന് ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണത്തിനും പണത്തിനും പുറമെ ബാങ്കിലെ സി സി ടി വി കാമറകളുടെ ഹാര്‍ഡ് ഡിസ്കും മോഷ്ടാക്കള്‍ കൊണ്ടുപോയി. പണയ ഉരുപ്പടികളായിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്തത്. മോഷ്ടാക്കളെ കണ്ടെത്താന്‍ ബാങ്കിന് സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികെയാണ്.

ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മോഷണത്തിന് പിന്നിൽ വന്‍സംഘമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ബാങ്കിനുളളിലെ അലാറം സംവിധാനം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല