ശാസ്ത്രി റോഡിലൂടെ മദ്യ ലഹരിയിലെത്തിയ കാർ ഡ്രൈവർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം:ശാസ്ത്രി റോഡിലൂടെ മദ്യ ലഹരിയിലെത്തിയ കാർ ഡ്രൈവർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. കുര്യൻ ഉതുപ്പ് റോഡിൽ നിന്നും ശാസ്ത്രി റോഡിലേക്ക് കയറുകയായിരുന്ന കാറാണ് ലോഗോസ് ജംഗ്ഷനിൽ നിന്ന് തിരുനക്കരയിലേക്ക് വരികയായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മൂലവട്ടം സ്വദേശി ജോബിയെ ഇടിച്ചു തെറിപ്പിച്ചത്. കാർ ജോബിയുടെ കാൽപ്പാദത്തിലൂടെ കയറിയിറങ്ങി. ജോബിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.