video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
Homeflashഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല ; കൊവിഡ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ...

ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല ; കൊവിഡ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും മുണ്ടക്കയം ഗ്രാമപഞ്ചായത്തിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുകയോ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടുകയോ ചെയ്യാൻ പാടില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്.

കോട്ടയം മുനിസിപ്പാലിറ്റി 9, ചിറക്കടവ് ഗ്രാമപഞ്ചായത്ത് 2, 3, തലപ്പലം 2, പൂഞ്ഞാർ തെക്കേക്കര 8, കുമരകം 15 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാർഡുകളെ കോവിഡ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മുനിസിപ്പാലിറ്റി 29, 47, ഏറ്റുമാനൂർ 18, 34 പാമ്പാടി ഗ്രാമപഞ്ചായത്ത് 12, കുറിച്ചി 12, പനച്ചിക്കാട്18, ചെമ്പ് 4, തീക്കോയി 13 എന്നിവയെ പട്ടികയിൽനിന്ന് ഒഴിവാക്കി.

കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള വാർഡുകളിൽ പോലീസ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി തിരിച്ചിട്ടുള്ള മേഖലയിൽ യാതൊരുവിധ പ്രവർത്തനങ്ങളും അനുവദിക്കില്ല. ഈ മേഖലയ്ക്കു പുറത്ത് വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ. ഹോട്ടലുകളിൽ രണ്ടു മണിക്കുശേഷം ഒൻപതു വരെ പാഴ്‌സൽ സർവീസ് അനുവദിക്കും.

തുടർച്ചയായ ദിവസങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട കോട്ടയം മുനിസിപ്പാലിറ്റിയിലെ 14ാം വാർഡ് ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ക്രിട്ടക്കൽ കണ്ടെയ്ൻമെന്റ് സോണിനു പുറത്ത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ്. രണ്ടു മണിക്കുശേഷം ഒൻപതു വരെ ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് നടത്താം.

നിലവിൽ 29 തദ്ദേശഭരണ സ്ഥാപന മേഖലകളിൽ 68 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന് ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ
======
1.ഏറ്റുമാനൂർ 4, 12, 14, 27 ,

2.കോട്ടയം 9, 14, 19, 27, 28, 43, 44, 48, 35

3. ഈരാറ്റുപേട്ട 2, 9, 10,11, 12, 25, 27

4. വൈക്കം 14

ഗ്രാമപഞ്ചായത്തുകൾ
======
5.ഉദയനാപുരം 9, 3

6.മാടപ്പള്ളി 11

7.അതിരമ്പുഴ9, 10, 12, 21

8.വിജയപുരം 5, 16

9.ആർപ്പൂക്കര1, 13

10.പാമ്പാടി 17

11.കാഞ്ഞിരപ്പള്ളി 10,11,13

12.വെള്ളൂർ14

13.ചെമ്പ് 1, 2, 5, 6, 7, 9

14.മുണ്ടക്കയം 6, 8, 3,7,13, 18

15.പാറത്തോട്16

16.മുളക്കുളം3

17.മീനടം6

18. കുമരകം 7,15

19. നെടുംകുന്നം 6

20. രാമപുരം 7, 8

21.ഉഴവൂർ 12

22.അയർക്കുന്നം 7

23.കിടങ്ങൂർ 2,15

24. വെച്ചൂർ 13

25. കങ്ങഴ 4

26. കൂരോപ്പട 12

27. പൂഞ്ഞാർ തെക്കേക്കര 8

28. ചിറക്കടവ് 2, 3

29. തലപ്പലം 2

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments