പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ;പകർത്തി വാങ്ങിയ ചിത്രങ്ങൾ വർഷങ്ങളായി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്ന യുവാക്കൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കി അവ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വർഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരുന്ന യുവാക്കളാണ് പൊലീസ് പിടിയിലായത്.

സംഭവത്തിൽ മുക്കുടിൽ ചിമ്മിനിക്കാട്ട് ബിനു ബെന്നി (24), മുക്കുടിൽ ഡാംസൈറ്റ് ഭാഗം വാഴേപ്പറമ്ബിൽ പ്രഭാത് പ്രകാശ് (20) എന്നിവരാണ് പൊലീസ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടി സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രതികളിലൊരാൾ പ്രണയം നടിച്ച് അടുപ്പത്തിലാകുകയും നഗ്‌ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വാങ്ങുകയും ചെയ്യുകയായിരുന്നു.

ഇങ്ങനെ പെൺകുട്ടിയിൽ നിന്നും ലഭിച്ചു കൊണ്ടിരുന്ന ചിത്രങ്ങൾ വർഷങ്ങളായി മറ്റുള്ളവർക്ക് നൽകുകയും, ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ നഗ്നചിത്രം വാട്‌സാപ്പിൽ ചിത്രം ലഭിച്ച ഒരാൾ ഇക്കാര്യം പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഇരുപ്രതികളെയും പിടി കൂടുകയായിരുന്നു.

പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ എച്ച്.എൽ ഹണി, എസ്. ഐ അനൂപ് മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.