
തേർഡ് ഐ ക്രൈം
കടുത്തുരുത്തി: ക്ഷേത്രത്തിൽ നിന്നും മടങ്ങിയെത്തിയ വീട്ടമ്മയുടെ രണ്ടര പവൻ വരുന്ന മാല ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നു. മാഞ്ഞൂർ സൗത്ത് വെള്ളാപ്പള്ളിൽ രഘുനാഥൻ നായരുടെ ഭാര്യ സതീദേവി(51) യുടെ മാലയാണ് മോഷ്ടാവ് കവർന്നത്.
വിനായക ചതുർത്ഥിയായ ശനിയാഴ്ച വൈകിട്ട് 7.30 ഓടെ കുറുപ്പന്തറ – മാഞ്ഞൂർ റോഡിലാണ് സംഭവം. ക്ഷേത്രത്തിൽ നിന്നും മടങ്ങിയെത്തി വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴാണ് പുറകിൽ നിന്നും എത്തി മോഷ്ടാവ് മാല പൊട്ടിച്ചെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് വീടിന് സമീപം വച്ചിട്ട് നടന്ന് വന്നാണ് മാല പൊട്ടിച്ചത്. വീട്ടമ്മ ബഹളം വച്ച് വീട്ടുകാർ എത്തിയപ്പോൾ മോഷ്ടാവ് ബൈക്കിൽ കയറി രക്ഷപെട്ടു. മാല പൊട്ടിച്ചപ്പോൾ കഴുത്തിന് പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സ തേടി. കടുത്തുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.







