video
play-sharp-fill

കൊവിഡ് ബാധിതന്റെ സംസ്‌കാരത്തിൽ കോട്ടയത്തിനു തന്നെ മാതൃകയായത് അയ്മനത്തെ ഈ യുവാക്കൾ; ആ ആറു പേർക്കും നാട് നന്ദി പറയുന്നു..!

കൊവിഡ് ബാധിതന്റെ സംസ്‌കാരത്തിൽ കോട്ടയത്തിനു തന്നെ മാതൃകയായത് അയ്മനത്തെ ഈ യുവാക്കൾ; ആ ആറു പേർക്കും നാട് നന്ദി പറയുന്നു..!

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അയ്മനത്ത് കൊവിഡ് ബാധിച്ചു മരിച്ച കുടയംപടി ചിറ്റക്കാട്ട് കോളനിയിലെ യുവാവിന്റെ സംസ്‌കാരചടങ്ങുകൾ ഭംഗിയായി നടത്താൻ വേണ്ട ക്രമീകരണങ്ങൾ എല്ലാമൊരുക്കിയ ആറു യുവാക്കൾക്കും നാട് നന്ദി പറയുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച്, പഴ്‌സണൽ പ്രോട്ടക്ഷൻ കിറ്റും ധരിച്ച് കൊവിഡ് അയൽവാസിയും സുഹൃത്തുമായ യുവാവിന്റെ സംസ്‌കാര ചടങ്ങുകൾ എല്ലാം പൂർത്തിയാക്കുകയായിരുന്നു ഈ യുവാക്കൾ.

അരുൺ എം
ജിജോ ജോസഫ്

ജെയ്കൃഷ്ണൻ
പി.എ അഭിലാഷ്
എസ്.സരിൻ
ശരത്ത് അജയൻ

അയ്മനം ചിറ്റക്കാട്ട് കോളനി നിവാസികളായ അരുൺ എം, ശരത്ത് അജയൻ, സരിൻ എസ്, അഭിലാഷ് പി.എ, ജെയ്കൃഷ്ണൻ, ജിജോ ജോസഫ് എന്നിവരാണ് സംസ്‌കാരത്തിനായി പി.പി.ഇ കിറ്റുകൾ ധരിച്ച് മൃതദേഹം ഏറ്റുവാങ്ങി വീടിനു സമീപത്ത് എ്ത്തിച്ചത്. മരിച്ച യുവാവ് കൊവിഡ് പോസിറ്റീവാണ് എന്നു തിരിച്ചറിഞ്ഞതോടെ സംസ്‌കാര ചടങ്ങുകളിൽ തർക്കവും പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിനായി ഇവർ തന്നെ സമീപത്തെ വീടുകളിൽ കയറിയിറങ്ങി ആദ്യ ഘട്ടത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും ചെയ്തു. തുടർന്നാണ് പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ച് സംസ്‌കാരം നടത്തിയത്. ഒരാൾ പോലും ഇവരെ എതിർക്കാനോ, എതിരഭിപ്രായം പറയാനോ രംഗത്ത് എത്തിയില്ലെന്നതും ശ്രദ്ധേയമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നുള്ള നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് കോട്ടയം സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയും അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ മുഖ്യ രക്ഷാധികാരിയുമായ വി.എൻ വാസവനെയും, അഭയത്തിന്റെ ലോക്കൽ കൺവീനറായ സഖാവ് പ്രമോദിനേയും വിവരം അറിയിച്ചു.തുടർന്ന് വാർഡ് മെമ്പറായ ഒ.ജി. ഉല്ലാസും അയ്മനം പഞ്ചായത്ത് പ്രസിഡന്റ് ആലിച്ചനും സ്ഥലത്ത് എത്തിച്ചേരുകയും തുടർന്നുള്ള നിയമ നടപടികൾ സുഗമമാക്കി തീർത്തു.

നാടിനു മുഴുവൻ മാതൃകയായ പ്രവർത്തനങ്ങളാണ് അയ്മനം പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുത്ത ചിറ്റേക്കാട്ട് കോളനി നിവാസികൾ നടത്തിയത്. കോട്ടയം നഗരമധ്യത്തിലെ പൊതുശ്മശാനത്തിൽ പോലും കോവിഡ് സ്ഥിതീകരിച്ച രോഗിയെ സംസ്‌കരിക്കാൻ ആളുകൾ വിസമ്മതം പ്രകടിപ്പിക്കുകയും പ്രതിഷേധിക്കുകയുമായിരുന്നു. ഇവിടെയാണ് അടുക്കിവെച്ചത് പോലെ വീടുകളുള്ള നാട്ടിൽ ഈ യുവാക്കളുടെ മുൻകയ്യിൽ സംസ്‌കാര ചടങ്ങുകൾ നടന്നിരിക്കുന്നത്.