കൊവിഡ് വ്യാപനം രൂക്ഷം : മലപ്പുറം ജില്ലയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക് ഡൗൺ ; കോഴിക്കോട് ലോക് ഡൗൺ പിൻവലിച്ചു
സ്വന്തം ലേഖകൻ
മലപ്പുറം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറത്ത് ഞായറാഴ്ച സമ്ബൂർണ ലോക്ക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ഞായറാഴ്ച്ചകളിൽ അനാവശ്യമായി ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നുവെന്ന പൊലീസ് റപ്പോർട്ടിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മലപ്പുറത്ത് ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ വിവാഹം, മരണം, മെഡിക്കൽ എമർജൻസി, മെഡിക്കൽ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് ലോക് ഡൗൺ ബാധകമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കോഴിക്കോട് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ചകളിലെ ലോക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ ഉപാധികളോടെ പിൻവലിക്കുന്നതായി കലക്ടർ അറിയിച്ചു. ജില്ലയിൽ വൈറസ് വ്യാപനം താരതമ്യേന നിയന്ത്രണത്തിലായ സാഹചര്യത്തിലാണ് ഇത്തരത്തിൽ ജില്ലാ ഭരണകൂടം നടപടിയെടുത്തിരിക്കുന്നത്.
എന്നാൽ ജില്ലയിൽ യാതൊരു തരത്തിലുള്ള ഒത്തു ചേരലുകളും അനുവദിക്കില്ല. വാണിജ്യ സ്ഥാപനങ്ങൾ വൈകുന്നേരം 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. കണ്ടൈൻമെന്റ് സോണുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും കക്ടർ അറിയിച്ചു