video
play-sharp-fill
രോഗിയ്ക്കു കൊവിഡ്: പാമ്പാടി താലൂക്ക് ആശുപത്രിയിൽ കിടത്തിചികിത്സ ഒഴിവാക്കി

രോഗിയ്ക്കു കൊവിഡ്: പാമ്പാടി താലൂക്ക് ആശുപത്രിയിൽ കിടത്തിചികിത്സ ഒഴിവാക്കി

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗിയ്ക്കു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശുപത്രിയിലെ കിടത്തിചികിത്സ പൂർണമായും ഒഴിവാക്കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ആശുപത്രിയിൽ കിടത്തിചികിത്സ ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിനാണ് രോഗം സ്ഥീരീകരിച്ചത്. ഇയാൾ ആശുപത്രിയിലെ വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇയാൾക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ ആദ്യം തന്നെ കൊവിഡ് സെന്ററിലേയ്ക്കു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ അഡിമിറ്റ് ചെയ്തിരിക്കുന്ന രോഗികളെ ഉൾപ്പെടുത്തി സ്തീ,പുരുഷ വാർഡുകൾ പ്രത്യേക കൊറോണ ഐസൊലേഷൻ വാർഡായും പ്രഖ്യാപിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പാമ്പാടി ആശുപത്രിയിൽ രോഗികളെ അഡ്മിറ്റ് ചെയ്ത് ചികിത്സ ഉണ്ടായിരിക്കില്ലന്നും ആശുപത്രി അധികൃതർ അറിയിച്ചു.

എന്നാൽ ഔട്ട് പേഷ്യന്റ് വിഭാഗം മുടക്കം കൂടാതെ പ്രവർത്തിക്കുമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മനോജ് അറിയിച്ചു.