play-sharp-fill
നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി ; രഹ്ന ഉപയോഗിച്ച ടാബ് പൊലീസ് പിടിച്ചെടുത്തു

നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി ; രഹ്ന ഉപയോഗിച്ച ടാബ് പൊലീസ് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി: നഗ്‌ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ രഹന ഫാത്തിമയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. രഹന ഫാത്തിമ താമസിച്ചിരുന്ന പനമ്പിള്ളി നഗറിലെ ബി.എസ്.എൻ.എൽ ക്വാട്ടേഴ്‌സിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്.

ക്വാട്ടേഴ്‌സിൽ നിന്നും രഹന ഉപയോഗിച്ചിരുന്ന ഒരു ടാബ് പൊലീസ് പിടിച്ചെടുത്തു.
സുപ്രീംകോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പൊലീസിന് മുന്നിൽ രഹന കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ നിയമ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഹന സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുപ്രീംകോടതിയും ജാമ്യം നിഷേധിക്കുകയായിരുന്നു.

മജിസ്‌ട്രേറ്റിന് മുന്നിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയ ശേഷം കോവിഡ് സെന്ററിലേക്ക് മാറ്റിയിരുന്നു. നേരത്തെ മൊബൈൽ ഫോണും ലാപ്‌ടോപ്പും ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. പോക്‌സോ, ഐ ടി നിയമങ്ങളിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രഹനയ്‌ക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നത്.

തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രഹനയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് രഹ്നയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags :