
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം അഡിഷണൽ ജില്ലാ കോടതിയിൽ ഹാജരായി ; ഹാജരായത് സുപ്രീംകോടതിയിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയതിന് പിന്നാലെ
തേർഡ് ഐ ന്യൂസ് ബ്യൂറോ
കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം അഡിഷണൽ ഒന് ജില്ലാ കോടതി ഒന്നിൽ ഹാജരായി. കേസിൽ നിന്നും വിടുതൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ കോടതി എഫ്.ഐ.ആർ റദ്ദ് ചെയ്യാൻ തയ്യാറായില്ല. തുടർന്ന് സൂപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ഹർജി തള്ളുകയായിരുന്നു.
തുടർന്നാണ് ബിഷപ്പ് കോട്ടയം സെഷൻസ് കോടതിയിൽ വിചാരണയുടെ ഭാഗമായി ഹാജരായിരിക്കുന്നത്. രാവിലെ 11 മണിയോടെ എത്തിയത്.
. കേസിൽ വിചാരണക്കോടതിയിൽ ഹാജരായ ബിഷപ്പിനെ ജാമ്യത്തിൽ വിട്ടയച്ചു. കേസ് അവധിയ്ക്ക് വച്ചിരിക്കുകയാണ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സർക്കാരിന് വേണ്ടി സൂപ്രീം കോടതിയിൽ മുൻ കേരള ഹൈക്കോടതി ജഡ്ജിയും സീനിയർ അഭിഭാഷകനുമായ വി.ഗിരിയും , സീനിയർ സ്റ്റാൻഡിംഗ് കൗൺസിൽ ജി.പ്രകാശും ഹാജരായിരുന്നു. ഹൈക്കോടതിയിൽ സ്‌പെഷ്യൽ പ്രാസീക്കൂട്ടർ എസ്സ്. അംബികാദേവിയും പ്രോസിക്യൂട്ടർ ഷൈലജയുമാണ് ഹാജരായത്.
വിചാരണ കോടതിയിൽ ഈ കേസ്സിലെ സ്‌പെഷ്യൽ പ്രാസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും ഹാജരായിരുന്നു. കേസിൽ കന്യാസ്ത്രീയ്ക്ക് വേണ്ടി സൂപ്രീം കോടതിയിൽ വ്യന്ദ ഗോവറും ഹൈക്കോടതിയിൽ ജോൺ എൻ. റാൽഫുമാണ് ഹാജരായത്.
അതേസമയം കേസിൽ സർക്കാരും കന്യാസ്ത്രീയും സൂപ്രീം കോടതിയിൽ തടസ്സ ഹർജികൾ ഫയൽ ചെയ്തിരുന്നു. ഇത് കേസിൽ പ്രോസിക്യൂഷന് അഭിമാന ഹർഹമായ നേട്ടമാണ്.
വിചാരണ കോടതിയായ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ബിഷപ്പ് നൽകിയ വിടുതൽ ഹർജി തള്ളിയതും കേസിൽ ബിഷപ്പിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
കോട്ടയം മുൻ എസ്.പി ഹരിശങ്കറിന്റെ നേത്യത്വത്തിൽ വൈക്കം ഡി വൈ എസ് പി സുഭാഷും എസ്.ഐ മോഹൻദാസും അടങ്ങുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് കേസ് അന്വേഷിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്