play-sharp-fill
ജലന്ധർ ബിഷപ്പിന്റെ പീഡനം: കന്യാസത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികനെതിരെ കേസ്; ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തിരിച്ചു

ജലന്ധർ ബിഷപ്പിന്റെ പീഡനം: കന്യാസത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികനെതിരെ കേസ്; ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തിരിച്ചു

ക്രൈം ഡെസ്ക്

കോട്ടയം: ജലന്ധർ ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തു. കന്യാസ്ത്രീയ്ക്ക് അനുകൂലമായി മൊഴി നൽകിയ കന്യാസ്ത്രീയെയാണ്
മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജയിംസ് എർത്തയിൽ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചത്. സംഭവത്തിന്റെ ഓഡിയോ പുറത്ത് വന്നതോടെയാണ് പൊലീസ് കേസെടുത്തത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് വൈദികനെതിരെ കേസെടുത്തത്. പാരിതോഷികം വാഗ്ദാനം ചെയ്യൽ, മരണഭയം ഉളവാക്കുന്ന തരത്തിലെ ഭീഷണി, ഫോൺവഴി ഭീഷണി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പീഡനപരാതി സ്വാധീനിക്കാൻ രംഗത്തെത്തിയ വൈദികൻ ജയിംസ് എർത്തലിനെതിരെ സി.എം.ഐ സഭയും നടപടിയെടുത്തു. ഫാ. എര്‍ത്തയിലിനെ കുര്യനാട് ആശ്രമത്തില്‍നിന്നും ഇടുക്കിയിലെ ആശ്രമത്തിലേക്ക് സ്ഥലംമാറ്റി. ആശ്രമത്തിലെ പ്രയോര്‍, സ്‌കൂൾ മാനേജര്‍ എന്നീ ചുമതലകളിൽനിന്നും നീക്കി. ഇതുസംബന്ധിച്ച് ഫാ.ഏര്‍ത്തയിലില്‍നിന്നും വിശദീകരണവും തേടി. സി.എം.ഐ സെന്റ് ജോസഫ് പ്രൊവിന്‍സിേൻറതാണ് തീരുമാനം. സഭയുടെ നിര്‍ദേശവും അറിവും ഇല്ലാതെയാണ് വൈദികന്‍ കന്യാസ്ത്രീയെ വിളിച്ചതെന്നും സി.എം.ഐ സഭ വ്യക്തമാക്കി.

പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മുതിർന്ന വൈദികെൻറ ഫോൺശബ്ദരേഖ അവരുടെ ബന്ധുക്കളാണ് പുറത്തുവിട്ടത്. ജലന്ധർ ബിഷപ്പിനായി ഒത്തുതീർപ്പ് നീക്കം നടത്തിയ വൈദികൻ കേസ് പിന്‍വലിക്കുകയാണെങ്കില്‍ കന്യാസ്ത്രീകള്‍ക്ക് കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ 10 ഏക്കർ സ്ഥലം വാങ്ങി മഠം നിർമിച്ചുനൽകാമെന്നതടക്കമുള്ള വാഗ്ദാനം 11 മിനിറ്റ് നീളുന്ന സംഭാഷമാണ് പുറത്തുവന്നത്. ഇതിനിടെ വൈദികന്റെ ഇടപെടലിനെ ജലന്ധര്‍ രൂപത തള്ളിപ്പറഞ്ഞതോടെ നടപടിയെടുക്കാൻ സി.എം.ഐ സഭയും നിർബന്ധിതരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group