വായനയെ പ്രോത്സാഹിപ്പിക്കാൻ കർമ്മ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ

വായനയെ പ്രോത്സാഹിപ്പിക്കാൻ കർമ്മ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ

സ്വന്തം ലേഖകൻ

കൂരോപ്പട: വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് ലൈബ്രറി കൗൺസിൽ കർമ്മ പരിപാടിക്ക് രൂപം നൽകുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. ബാബു പറഞ്ഞു . കൂരോപ്പടയിലെ വായനക്കാരുടെ കൂട്ടായ്മയായ വായനാവേദിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണ സമിതിയംഗം എം.ഡി. ശശിധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു.സാമൂഹ്യ സാംസ്ക്കാരിക നേതാക്കളായ
വി.എ.പുരുഷോത്തമൻ നായർ ,ഡോ.എം.ആർ.ഗോപാല കൃഷ്ണൻ, റ്റി.ഒ.ജോസഫ്, ഉമേശ്.റ്റി.നായർ, റ്റി.എം.ജോർജ്, അനിൽ കൂരോപ്പട, രാജൻ ചെമ്പകശ്ശേരിൽ, എം.പി.അന്ത്രയോസ്, എം.ജി.ഗോപാലകൃഷ്‌ണൻ നായർ, റ്റി.ജി.ബാലചന്ദ്രൻനായർ, റ്റി.ആർ.സുകുമാരൻനായർ, ഒ.പി.ജോൺ, സി.എ.മാത്യൂ, എം.സി. ജോണിക്കുട്ടി, ജയാ തങ്കപ്പൻ, തുടങ്ങിയവർ പ്രസംഗിച്ചു. വായനാവേദിയുടെ ആഭിമുഖ്യത്തിലുള്ള പ്രതിമാസ ചർച്ചാ കൂട്ടായ്മയുടെ ഭാഗമായുള്ള സായാഹ്ന ചർച്ചക്കും തുടക്കമായി.
ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന വിഷയത്തിലുള്ള വായനാവേദിയുടെ ആദ്യ ചർച്ചക്ക് പ്രമുഖ പത്രപ്രവർത്തകൻ ബിജി കുര്യൻ നേതൃത്വം നൽകി.കൂരോപ്പട പഞ്ചായത്തിലെ 15 ലൈബ്രറികളിലെ വായനക്കാരുടെ കൂട്ടായ്മയായ വായനാവേദിയുടെ ഭാരവാഹികളായി റ്റി. എം.ജോർജ് (പ്രസിഡന്റ്), റ്റി.എൻ.രാജേന്ദ്രനാഥ് (വൈസ് പ്രസിഡന്റ്), അനിൽ കൂരോപ്പട (ജനറൽ സെക്രട്ടറി), എ.കെ.രാജു (ജോ. സെക്രട്ടറി), എം.സി.ജോണിക്കുട്ടി (ട്രഷറർ), പി.എ.ആന്റണി, എൻ.ദിലീപ് (കോ-ഓർഡിനേറ്റർമാർ ) എന്നിവരെ തിരഞ്ഞെടുത്തു.