play-sharp-fill
കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കൊറോണ വൈറസ് ബാധ ; താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം ഐസോലേഷനിൽ പ്രവേശിക്കണമെന്ന് അമിത് ഷാ

കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കൊറോണ വൈറസ് ബാധ ; താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം ഐസോലേഷനിൽ പ്രവേശിക്കണമെന്ന് അമിത് ഷാ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് നിരവധി പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.


കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത് ഷാ തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രി ചികിത്സയിലാണെന്നും ഷാ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം ഐസൊലേഷനിൽ പ്രവേശിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.