play-sharp-fill
ഇത് വ്യാജ വാർത്തയല്ല, സത്യം..! കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു കൊവിഡ്: അമിത്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അമിതാഭ് ബച്ചൻ രോഗവിമുക്തനായി; ആശുപത്രി വിട്ടു

ഇത് വ്യാജ വാർത്തയല്ല, സത്യം..! കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു കൊവിഡ്: അമിത്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അമിതാഭ് ബച്ചൻ രോഗവിമുക്തനായി; ആശുപത്രി വിട്ടു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അമിത്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിവരം പുറത്തു വിട്ടത്.


ഞായറാഴ്ച 4.45 ഓടെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അമിത് ഷാ രോഗ വിവരം പുറത്തു വിട്ടത്. നേരത്തെ രാജ്യത്ത് കൊവിഡ് പടർന്നു പിടിച്ചപ്പോൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അമിത് ഷാ തന്നെ മുന്നിലുണ്ടായിരുന്നു. ഡൽഹിയിൽ കൊവിഡ് ബാധിച്ച് സാധാരണക്കാരും, ആരോഗ്യ പ്രവർത്തകരും അടക്കം മരിച്ചു വീഴുന്ന സാഹചര്യത്തിൽ അമിത് ഷാ കൊവിഡ് പ്രതിരോധത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താന്നുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉടൻ തന്നെ ക്വാറന്റയിനിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ അമിത്ഷാ പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. ഇതോടെയാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്നാണ് കൊവിഡ് രോഗലക്ഷണങ്ങളോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡൽഹിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പിടിവിട്ടു പോയ സാഹചര്യത്തിലാണ് അമിത് ഷാ നേരിട്ട് പ്രവർത്തനങ്ങൾക്കായി രംഗത്ത് ഇറങ്ങിയത്. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ സാഹചര്യത്തിൽ അമിത്ഷായും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളും നടത്തിയ നീക്കത്തിനൊടുവിൽ ഇപ്പോൾ 85 ശതമാനം കിടക്കകളും ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം ഉണ്ടായത്. എന്നാൽ, ഇതിനിടെ അപ്രതീക്ഷിതമായി അമിത്ഷായ്ക്കു കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ഡൽഹിയിലെ കൊവിഡ് ചികിത്സാ വാർഡിലേയ്ക്കു അമിത്ഷായെ മാറ്റുമെന്നാണ് ലഭിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. അമിത്ഷായ്ക്കു യാതൊരു ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും, ആരോഗ്യത്തോടെ അദ്ദേഹം തിരികെ വരുമെന്നും ബി.ജെ.പി ദേശീയ നേതൃത്വം അറിയിച്ചു.

നേരത്തെ അമിത്ഷായ്ക്കു കൊവിഡാണ് എന്ന രീതിയിൽ വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ പുറത്തു വന്ന വാർത്തകൾ ആദ്യം വ്യാജമാണ് എന്നായിരുന്നു പ്ര്ചാരണം. ഇതിനിടെ, കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ സിനിമാ താരം അമിതാബച്ചൻ ആശുപത്രി വിട്ടു. മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അമിതാ ബച്ചൻ ഇന്നാണ് ആശുപത്രിയിൽ നിന്നും പുറത്തു വന്നത്.