play-sharp-fill
കൊവിഡ് ആശുപത്രികളിൽ ചികിത്സയ്ക്ക് വി.ഐ.പി മുറികൾ സജ്ജമാക്കണമെന്ന് ആരോഗ്യ വകുപ്പ് ; സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ വി.ഐ.പി മുറി വേണമെന്ന സർക്കാരിന്റെ ഉത്തരവ് വിവാദത്തിലേക്ക്

കൊവിഡ് ആശുപത്രികളിൽ ചികിത്സയ്ക്ക് വി.ഐ.പി മുറികൾ സജ്ജമാക്കണമെന്ന് ആരോഗ്യ വകുപ്പ് ; സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ വി.ഐ.പി മുറി വേണമെന്ന സർക്കാരിന്റെ ഉത്തരവ് വിവാദത്തിലേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. സമ്പർക്കത്തിലൂടെ ആരോഗ്യ പ്രവർത്തകർക്കടക്കം നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിനിടയിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിവാദ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് വി ഐ പി മുറികളൊരുക്കാനുളള ആരോഗ്യവകുപ്പിന്റെ ഉത്തരവാണ് ഇപ്പോൾ വിവാദത്തിലേക്ക് എത്തിയിരിക്കുന്നത്. ആശുപത്രികളിൽ മൂന്നുവീതം മുറികളാണ് വി ഐ പികളുടെ ചികിത്സയക്കായി മാറ്റിവയക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് എല്ലാ ഡി എം ഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഇരുപത്തൊമ്പത് കൊവിഡ് ആശുപത്രികളാണുളളത്. ഇനിയും രോഗികളുടെ എണ്ണം ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആരോഗ്യവകുപ്പിന്റെ ഈ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുകയാണ്.

Tags :