Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഫൈ​സ​ല്‍ ഫ​രീ​ദ് ദു​ബാ​യി​യി​ല്‍ പി​ടി​യി​ലാ​യ​തോ​ടെ ഇയാളുമായി ഇടപാടുകൾ നടത്തുകയും, ആ​ത്മ​ബ​ന്ധം പു​ല​ര്‍​ത്തുകയും ചെയ്തിരുന്ന മ​ല​യാ​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ ന​ടി​മാ​ര്‍ അ​ങ്ക​ലാ​പ്പി​ല്‍. ദു​ബാ​യി​യി​ലെ പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ന് ഫൈ​സ​ല്‍വ​ഴി എ​ത്താ​റു​ള്ള ന​ടി​മാ​രാ​ണ് ഇ​പ്പോ​ള്‍ വെട്ടിലായിരിക്കുന്നത്. ദു​ബാ​യി​യി​ലെ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ത്തി​ലെ ഉ​ന്ന​ത​നാ​യ മാ​ഹി സ്വ​ദേ​ശി​യും ഇതേ തുടർന്ന് ആശങ്കയിലായി.

മലയാളത്തിലെ ന്യൂജനറേഷൻ സംവിധായകന്റേയും, മുതിർന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാല് ചിത്രങ്ങൾക്കാണ് ഫൈസൽ ഫരീദ് കള്ളകടത്ത് പണം ഉപയോഗിച്ചത്. അരുൺ ബാലചന്ദ്രൻ വഴിയായിരുന്നു പണം സിനിമ മേഖലയിൽ എത്തിച്ചത്.കസ്റ്റംസും, എൻഐഎയും ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ്. ഫൈസൽ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വർണ കള്ളക്കടത്തിന്റെ വിവരങ്ങൾ ഫൈസൽ ഫരീദിന് അറിവുണ്ടെന്നാണ് എൻഐഎയുടേയും കസ്റ്റംസിന്റേയും വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദു​ബയ് മാ​ളി​ലെ ബ്രാ​ന്‍​ഡ​ഡ് വാ​നി​റ്റിബാ​ഗ് ഷോ​റൂ​മി​ല്‍ നിന്നും ഈ നടിമാര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്കാറുണ്ടെന്നും വിവരമുണ്ട്. ബു​ര്‍​ജ് ഖ​ലീ​ഫ​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ ഫ്ലാ​റ്റി​ലും ഫൈ​സ​ല്‍ ഫ​രീ​ദും ന​ടി​മാ​രും ഒപ്പം മാഹിയിലെ പ്രമുഖ വ്യവസായിയും എത്താറുണ്ടെന്നും വിവരമുണ്ട്. ന​ടി​മാ​ര്‍​ക്കു ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നു വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ​യു​ള്ള ന​ടി​മാ​രു​ടെ ദു​ബാ​യ് യാ​ത്ര ദു​രൂ​ഹ​ത വർധിപ്പിക്കുന്നുണ്ട്.

അതേസമയം, ഫൈസൽ ഫരീദിനെ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ ഫരീദെന്നാണ് വിവരം. ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഫൈസൽ നാട് വിടുമെന്ന സംശയത്തെ തുടർന്നാണ് ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും ദുബായ് പൊലീസും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് സൂചന.