സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ.കെ ഹാരിസ് (51) തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 46 ആയി.
ജൂണ്‍ 19 നാണ് ഹാരിസ് കുവൈത്തില്‍ നിന്ന് മടങ്ങിയെത്തിയത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 26 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് കടുത്ത പ്രമേഹരോഗവും ഉണ്ടാവായിരുന്നു. ലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇടുക്കി ജില്ലയിൽ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ദിവസവും ഉണ്ടാകുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെ വാർഡുകളിലെല്ലാം ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ജില്ലയിലെ രാജാക്കാട് സമൂഹ വ്യാപന വക്കിലാണ്. മൂന്നാറിലും അടിമാലിയിലും സമ്പർക്ക രോഗികൾ കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. അടിമാലി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർക്കും, മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കും ഉറവിടെ വ്യാക്തമാകാതെ രോഗം സ്ഥിരീകരിച്ചത് പ്രതിസന്ധി വർധിപ്പിക്കുന്നു.







