
തേർഡ് ഐ ബ്യൂറോ
തൃക്കരിപ്പൂർ: പ്രണയവും , പ്രണയത്തിന്റെ പ്രതികാരത്തീയും യുവാക്കൾക്കു മാത്രമാണ് കേരളത്തിൽ പറ്റുക എന്നു കരുതിയെങ്കിൽ തെറ്റി. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന അൻപതുകാരൻ നടത്തിയ പുകിലാണ് ഇപ്പോൾ പൊല്ലാപ്പായി മാറിയിരിക്കുന്നത്. പിണങ്ങിക്കഴിയുന്ന ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഇയാൾ, വീടിനുള്ളിൽ കയറി കിടപ്പുമുറിയിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തി. തുടർന്നു, വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നു വിടുകയായിരുന്നു.
വീട്ടിനുള്ളിൽ ഉണ്ടായിരുന്നവർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. വീട്ടിലെ ഫർണിച്ചർ അടക്കം കത്തിനശിച്ചു 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുവത്തൂർ കുഴിഞ്ഞടിയിലെ നസീമയെ കൊല്ലാൻ വീട് കത്തിച്ച കേസിൽ നസീറിനെ ( 50)യാണ് നാട്ടുകാരുടെ സഹായത്തോടെ എസ് ഐ മെൽവിനും സംഘവും പിടികൂടിയത്. വീട്ടിനുള്ളിൽ കയറി കിടപ്പുമുറിയിൽ പെട്രോൾ ഒഴിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയായിരുന്നു.
ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ അകത്തേക്ക് വരുമ്പോൾ തീയിട്ട നസീർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തൃക്കരിപ്പൂർ ഫയർ ഓഫീസർ കുര്യാക്കോസിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് തീയണച്ചത്.







