കൊവിഡ് പരിശോധനാ ഫലം ഇനി അരമണിക്കൂറിനുള്ളിൽ ; ചെലവുകുറഞ്ഞ റാപ്പിഡ് ആന്റി ബോഡി കാർഡ് വികസിപ്പിച്ച് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോക്‌നോളജി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കൊവിഡ് പരിശോധനാ ഫലം ഇനി അരമണിക്കൂറിനകം അറിയാം. കോവിഡിനെ പ്രതിരോധിക്കുന്നതിനായുള്ള ആന്റിബോഡി കണ്ടെത്തുന്നതിനുള്ള ചെലവുകുറഞ്ഞ റാപ്പിഡ് ആന്റി ബോഡി കാർഡ് തദ്ദേശീയമായി വികസിപ്പിച്ച് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർജിസിബി).
ഇതോടെ സാമ്പിളുകളിലെ ഐ.ജി.ജി ആന്റിബോഡികളെ നിർണയിക്കുന്ന പരിശോധനയുടെ ഫലം അരമണിക്കൂറിനകം ലഭിക്കും. കോവിഡിനെ പ്രതിരോധിക്കാൻ ശരീരത്തിലെ പ്ലാസ്മാ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഇമ്യൂണോഗ്ലോബുലിൻ എന്ന പ്രോട്ടീനുകളാണ് ഈ ആന്റിബോഡികൾ. ഇത് ശരീരത്തിലുണ്ടെങ്കിൽ കൊവിഡ് ബാധയുണ്ടോ എന്നറിയാൻ സാധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയും ബാംഗളൂരുവിലെ സ്പിറോജീൻക്‌സ് ബയോസയൻസസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ നിർണായക കേരളത്തിൽ നേട്ടം കൈവരിച്ചത്.
ഇതോടെ റാപ്പിഡ് ആന്റി ബോഡി കാർഡ് വിപണനത്തിനുള്ള ലൈസൻസും ആർജിസിബിക്ക് ലഭിച്ചിട്ടുണ്ട്. ഡൽഹിയിലെ പിഒസിറ്റി സർവീസ് വാണിജ്യപങ്കാളിയുമാകും.