Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോഴിക്കോട്: ഒരു രൂപയുടെ പോലും സ്വർണ്ണത്തിന് രേഖയില്ല. എല്ലാം വായുവിൽ എഴുതിക്കൂട്ടും. കോഴിക്കോട് അരക്കിണർ ജുവലറിയിൽ നടത്തിയ പരിശോധനയിലാണ് ടൺകണക്കിന് സ്വർണ്ണം പിടിച്ചെടുത്തത്. പിടിച്ചെടുത്തിൽ ഒരു തുണ്ട് സ്വർണ്ണത്തിന് പോലും രേഖയുണ്ടായിരുന്നില്ല.

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംഘം ഈ ജുവലറിയിൽ റെയിഡ് നടത്തിയത്. കോഴിക്കോട്ടെ വിവിധ ജ്വല്ലറികളിൽ കള്ളക്കടത്ത് സ്വർണ്ണം എത്തിച്ചിരുന്നതായി പ്രതികളാണ് കസ്റ്റംസ് സംഘത്തിന് സൂചന നൽകിയത്. തുടർന്നാണ് കസ്റ്റംസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ ജുവലറികളിൽ അന്വേഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച അരക്കിണർ ഹെസ്സ ഗോൾഡ് ആൻഡ് ഡയമണ്ടിൽ നടന്ന റെയ്ഡിൽ മഴുവൻ സ്വർണവും കസ്റ്റംസ് പിടിച്ചെടുക്കുയും രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കിടെയാണ് രേഖകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുഴുവൻ സ്വർണവും പിടിച്ചെടുത്തത്.

ജ്വല്ലറിയിൽ പങ്കാളിത്തമുള്ള ഷമീം, ജിഫ്സൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് എരിഞ്ഞിക്കലിലെ ഒരു വീട്ടിൽ റെയ്ഡ് നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലെ ജുവലറികളിലേയ്ക്കാണ് കള്ളക്കടത്ത് സംഘം സ്വർണ്ണം എത്തിച്ചിരുന്നതെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ തൃശൂരിലെ ചില രഹസ്യ കേന്ദ്രങ്ങളിൽ എത്തിച്ച് സ്വർണ്ണ ബിസ്‌ക്കറ്റും ബാറുകളും ഉരുക്കി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്കു കയറ്റി അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.