
തേർഡ് ഐ ബ്യൂറോ
കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ രണ്ടാം റാങ്കുകാരനായി വിജയിച്ച് ഐ.എ.എസ് പരീക്ഷ പാസായ ശിവശങ്കരൻ എന്ന മുതിൽന്ന ഉദ്യോഗസ്ഥൻ സാരിത്തുമ്പിൽ കുടുങ്ങുന്നത് ആദ്യമല്ലെന്നു റിപ്പോർട്ട്. സ്വർണ്ണക്കടത്ത് കേസിലെ തട്ടിപ്പുകാരി സ്വപ്‌ന സുരേഷിന്റെ മാത്രമല്ല, കൈരളി ടിവി അവതാരകയും സി.പി.എമ്മിന്റെ അടുപ്പക്കാരിയുമായ ലക്ഷ്മി നായരുടെ വാക്കുകൾക്കു മുന്നിൽ നേരത്തെ തന്നെ ശിവശങ്കരൻ വശംവദനായിട്ടുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.
സ്വപ്‌നാ നായരും ശിവശങ്കരനും അടക്കമുള്ളവർ താമസിച്ചിരുന്ന സെക്രട്ടറിയേറ്റിനു സമീപത്തെ, സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക ഗൂഡാലോചന നടന്ന ഫ്‌ളാറ്റ് സി.പി.എമ്മിന്റെ സഹയാത്രികയായ ലക്ഷ്മി നായരുടേതാണ് എന്ന റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. ഈ ഫ്‌ളാറ്റ് ശിവശങ്കരനെ സ്വാധീനിച്ച് സർക്കാരിന്റെ ഭാഗമാക്കി മാറ്റിയതാണ് എന്ന വാദമാണ് ഇപ്പോൾ ഉയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കടത്തു കേസിൽ നടന്ന ഗൂഢാലോചനയുടെ കേന്ദ്രമെന്നു കരുതുന്നത് സൽസാർ ഹെതർ ഫ്‌ളാറ്റ് എന്ന സമുച്ചയാണ്. ഈ സമുച്ചയത്തിൽ റീബിൽഡ് കേരള പ്രളയാനന്തര പുനർനിർമാണ പദ്ധതിക്കുവേണ്ടി സർക്കാർ ഓഫീസ് വാടകയ്‌ക്കെടുത്തതും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ താൽപ്പര്യത്തിലെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ പുറത്തു വരുന്നത്.
സിപിഎമ്മുമായി വളരെ അടുപ്പമുള്ള കുടുംബത്തിൽ നിന്നുള്ള ലോ അക്കാഡമി ഉടമ ലക്ഷ്മി നായരുടെ ഫ്‌ളാറ്റ് ഓഫീസാക്കാൻ തീരുമാനിച്ചത് നേരത്തെ തന്നെ വിവാദമായി മാറിയിരുന്നു. ഈ ഫ്ളാറ്റിന്റെ തിരഞ്ഞെടുപ്പും പരിഷ്‌ക്കരിക്കാനായി വൻ തുക ചെലവിട്ടതുമെല്ലാം സർക്കാരിനെ പിടിച്ചുലച്ചിരുന്നു.
ലോ അക്കാഡമിയുടെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച ശേഷം ഈ ട്രസ്റ്റിന്റെ പേരിലാണ് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നൻ റോഡിന്റെ അരികിൽ ഈ കെട്ടിടസമുച്ചയം നിർമിച്ചത്. റീബിൽഡ് കേരളയുടെ കൺസൾട്ടന്റായി കെ.പി.എം.ജി. എന്ന കമ്പനി വന്നതും വലിയ വിവാദമായിരുന്നു.
ചട്ടവിരുദ്ധമായി നിർമിച്ചതെന്ന ആരോപണത്തിന്റെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്ന കെട്ടിടത്തിൽ ഓഫിസ് എടുക്കരുതെന്ന് മുതിർന്ന ചില ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ശിവശങ്കർ ഈ നിർദ്ദേശങ്ങൾക്ക് പുല്ലുവിലയാണ് കൽപ്പിച്ചത്.
തുടർന്ന് ലക്ഷങ്ങൾ പാട്ടത്തുക നൽകി ഓഫീസിനായി ഫ്‌ളാറ്റ് എടുക്കുകയായിരുന്നു. ഇതിനു പ്രത്യുപകാരമായാണു ലക്ഷ്മി നായർ ഇതേ കെട്ടിടത്തിൽ ശിവശങ്കറിനു താമസിക്കാൻ ഫ്‌ളാറ്റ് നൽകിയതെന്ന സംസാരവും ഇപ്പോൾ ഉയരുന്നുണ്ട്.
സർക്കാരിന്റെ ഈ നടപടിയെ വിമർശിച്ച് വി.എസ്. അച്യുതാനന്ദന്റെ മുൻ പഴ്‌സണൽ സ്റ്റാഫ് അംഗം കെ.എം. ഷാജഹാൻ രംഗത്തെത്തിയിരുന്നു.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി ചാരിറ്റബിൾ സൊെസെറ്റിയായി രൂപീകരിച്ച ലോ അക്കാഡമിക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകിയ ഭൂമിയിൽ ചട്ടവിരുദ്ധമായി നിർമിച്ച കെട്ടിടസമുച്ചയത്തിൽ സർക്കാർ ഓഫീസ് ഒരുക്കുന്നതിലായിരുന്നു ഷാജഹാന്റെ വിമർശനം.
ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശമുളള ട്രസ്്റ്റിന്റെ ഭരണകർത്താക്കളിലൊരാളായി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഡോ. എൻ.കെ. ജയകുമാർ പ്രവർത്തിക്കുന്നത് ഗൗരവമായി കാണേണ്ടതാണെന്നും ഷാജഹാൻ പറയുന്നു. എന്തായാലും ശിവശങ്കറിന് ലക്ഷ്മി നായരുമായുള്ള അടുത്ത ബന്ധവും ഇപ്പോൾ ചർച്ചയാവുകയാണ്
ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ സാരിത്തുമ്പിൽ കെട്ടിവലിക്കാവുന്നതു മാത്രമാണ് ശിവശങ്കരന്റെ ഐ.എ.എസ് എന്നു വ്യക്തമാകുകയാണ്. നിലവിലെ സാഹചര്യത്തിൽ സ്വപ്‌നയും ലക്ഷ്മിയും നടത്തിയ നീക്കങ്ങൾ പുറത്തു വരുമ്പോൾ, കൂടുതൽ സുന്ദരിമാർ സംസ്ഥാന സർക്കാരിന്റെ രഹസ്യം ചോർത്തിയിട്ടുണ്ടോ എന്ന സംശയമാണ് ഉയരുന്നത്.







