Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ഏറ്റുമാനൂർ: ക്വാറന്റയിനിൽ കഴിഞ്ഞിരുന്നവരെ പരിശോധനയ്ക്കായി സ്വന്തം വാഹനത്തിൽ എത്തിച്ചു മാതൃക കാട്ടിയ ഏറ്റുമാനൂർ നഗരസഭയിലെ സ്വതന്ത്ര അംഗത്തിന്റെ നടപടി നഗരസഭയിൽ കോവിഡ് ഭീതി വർദ്ധിപ്പിക്കുന്നു. നഗരസഭയിലെ സ്വതന്ത്ര അംഗമാണ് നഗരസഭ അംഗങ്ങളെയും ജീവനക്കാരെയും ഒരു പോലെ കൊവിഡ് ഭീതിയിൽ മുക്കി സ്വതന്ത്രമായി നഗരസഭ ഓഫിസിൽ വിഹരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നഗരസഭ അംഗത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ അരങ്ങേറിയത്. നഗരസഭയുടെ പരിധിയിൽ ക്വാറന്റയിനിൽ കഴിയുന്ന ആളുകളെ കാസാ മരിയ സെന്ററിൽ പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. ഇവിടേയ്ക്കു പന്ത്രണ്ടു പേരെ സ്വന്തം വാഹനത്തിലാണ് നഗരസഭ അംഗം എത്തിച്ചത്. മറ്റാരും വാഹനവുമായി എത്താതിരുന്നപ്പോഴാണ് അദ്ദേഹം സ്വന്തം വാഹനത്തിൽ ഇവരെ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇന്നലെ ഏറ്റുമാനൂരിൽ മാത്രം 11 പേർക്കു കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഏറ്റുമാനൂർ നഗരസഭ അംഗം നടത്തിയ സാഹസിക യാത്രയുടെ ഭീതി നഗരസഭയിലെ ജീവനക്കാരെയും കൗൺസിലർമാരെയും ഒരു പോലെ ബാധിച്ചത്. ഇദ്ദേഹം പരിശോധനയ്ക്കായി കൊണ്ടു പോയതിൽ ആർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ് നഗരസഭ അംഗങ്ങൾക്കും ജീവനക്കാർക്കും ഇടയിൽ ഉയരുന്നത്.

രോഗബാധിതരുമായി അടുത്തിടപെഴകിയവും, രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കം പുലർത്തിയവും ക്വാറന്റയിനിൽ പോകണമെന്നാണ് കൊവിഡ് പ്രോട്ടോക്കോൾ. എന്നാൽ, ഈ പ്രോട്ടോക്കോൾ ലംഘിച്ച് ഈ നഗരസഭ അംഗം നഗരസഭ ഓഫിസിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. നഗരസഭയുടെ കൗൺസിൽ ഹാളിൽ ഒരു മണിക്കൂറോളം ചിലവഴിച്ച ഈ അംഗം നഗരസഭ ഓഫിസിലും കയറിയിറങ്ങി നടന്നു.

ഏറ്റുമാനൂർ നഗരസഭ പരിധിയിൽ 11 പേർക്കു കൊവിഡ് പോസിറ്റീവായതോടെ ഈ കൗൺസിലറുടെ സഞ്ചാരപാതയിൽ ഭയം വിതച്ചു തുടങ്ങിയത്. കൗൺസിലറുടെ സഞ്ചാര പാത മനസിലാക്കിയ നഗരസഭ ജീവനക്കാർ ആകെ ഭയപ്പാടിലാണ്. നഗരസഭ അംഗം ക്വാറന്റയിനിൽ പോകുകയോ ഓഫിസിൽ എത്താതിരിക്കുകയോ ചെയ്യണമെന്നാണ് നഗരസഭയിലെ ജീവനക്കാർ ആവശ്യപ്പെടുന്നത്. ഇദ്ദേഹം ഓഫിസിൽ വീണ്ടും എത്തുകയാണെങ്കിൽ കൂട്ട അവധിയെടുക്കുന്നതിനാണ് ജീവനക്കാർ ആലോചിക്കുന്നത്.

ഇടതു പാനലിൽ തിരഞ്ഞെടുപ്പു വിജയിച്ചു കയറിയ ഇദ്ദേഹം ഇപ്പോൾ മുന്നണി നടപടിയെടുത്തതിനെ തുടർന്നു സ്വതന്ത്ര അംഗമാണ്. ജനപ്രതിനിധി എന്ന നിലയിൽ ഇദ്ദേഹം ഉത്തരവാദിത്വം കാട്ടണമെന്നും, ഇല്ലെങ്കിൽ ചെയർമാൻ ഇടപെട്ട് ഇദ്ദേഹത്തെ നിയന്ത്രിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.