സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കൊറോണ വൈറസ് ബാധ ; രോഗ ഉറവിടമറിയാതെ 37 കേസുകൾ ; 196 പേർക്ക് രോഗമുക്തി ; കോട്ടയത്ത് 25 പേർക്ക് രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് വൈറസ് ബാധ. 196 പേർക്ക് രോഗമുക്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 37 പേരുടെ രോഗ ഉറവിടം അജ്ഞാതമെന്ന് മുഖ്യമന്ത്രി പ്രതിദിന വാർത്താസമ്മേളത്തിൽ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ മരണം 35 ആയി. സമ്പർക്കത്തിലൂടെ 432 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 4880 പേർ ഇപ്പോൾ ചികിത്സയിൽ. സംസ്ഥാനത്ത് 234 ഹോട്ട്‌സ്‌പോട്ടുകൾ കൂടി. 16 പ്രദേശങ്ങളെയാണ് പുതിയതായി ഹോട്ട്‌സ്‌പോട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം 157, കോഴിക്കോട് 64, കണ്ണൂർ 35, പാലക്കാട് 19. തൃശൂർ 5,കോട്ടയം 25,മലപ്പുറം 18, വയനാട് 4, പത്തനംതിട്ട 64, ആലപ്പുഴ 20, കൊല്ലം 11, കാസർകോട് 74, ഇടുക്കി 56, എറണാകുളം 72 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ

602 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിൽ 17 കന്യാസ്ത്രീകൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 പേർ വിദേശത്ത് നിന്നും വന്നവരാണ്. 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് തലസ്ഥാനത്താണ്.  അതേസമയം സംസ്ഥാനത്തെ വൈറസ് പ്രതിരോധത്തിനായുള്ള ബ്രേക്ക് ദ ചെയ്ൻ കാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്.