നഗരത്തിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് പൊരിഞ്ഞ അടി
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ക്ഷേത്രത്തിനു സമീപം ശ്രീനിവാസ അയ്യർ റോഡിൽ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി. എൻ.എസ്.എസ് കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാർത്ഥികളും സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലാണ് അടിപിടി ഉണ്ടായത്. പോലീസ് വരുന്നതുകണ്ട് വിദ്യാർത്ഥികൾ ചിതറിയോടി. പരിക്കേറ്റ് കിടന്ന നാല് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്.
Third Eye News Live
0