play-sharp-fill
രണ്ട് വർഷമായി വിവാഹ വാഗ്ദാനം നൽകി പീഡനം : പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ സഹസംവിധായകനെതിരെ പൊലീസ് കേസെടുത്തു

രണ്ട് വർഷമായി വിവാഹ വാഗ്ദാനം നൽകി പീഡനം : പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ സഹസംവിധായകനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച സഹസംവിധായകനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ സഹസംവിധായകൻ പള്ളുരുത്തി കമ്പത്തോടത്ത് രാഹുൽ ചിറയ്ക്കലിനെതിരെയാണ് (32) എളമക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.


രണ്ടുവർഷമായി വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് അടുപ്പത്തിലാവുന്നതും. തുടർനന് വിവാഹവാഗ്ദാനം നൽകിയശേഷം പലപ്പോഴായി ഇയാൾ യുവതിൽ നിന്നും ആറുലക്ഷം രൂപയുടെ സാധനങ്ങളും വാങ്ങിയെടുത്തു.

ഐ ഫോൺ, ലാപ്‌ടോപ് എന്നിവ തട്ടിയെടുത്തതായും രാഹുലിന്റെ അമ്മയുടെ പിറന്നാളിന് സ്വർണത്തിന്റെ കമ്മൽ വാങ്ങിപ്പിച്ചതായും പരാതിയിലുണ്ട്.

യുവതിയുടെ പരാതിയെ തുടർന്ന് രാഹുലിനായി അന്വേഷണം ആരംഭിച്ചതായി എളമക്കര എസ്.എച്ച്.ഒ ഡി.ദീപു പറഞ്ഞു.