പാലാ നഗരസഭാ ജീവനക്കാരന് കൊറോണ വൈറസ് ബാധ ; നഗരസഭാ ഓഫീസ് അടച്ചു : റവന്യൂ വിഭാഗം ഉദ്യോഗസ്ഥനുമായി സമ്പർക്കമുള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിപ്പ്

പാലാ നഗരസഭാ ജീവനക്കാരന് കൊറോണ വൈറസ് ബാധ ; നഗരസഭാ ഓഫീസ് അടച്ചു : റവന്യൂ വിഭാഗം ഉദ്യോഗസ്ഥനുമായി സമ്പർക്കമുള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിപ്പ്

തേർഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം : പാലാ നഗരസഭയിലെ ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പാലാ നഗരസഭാ ഓഫീസ് അടച്ചു. കോവിഡ് ബാധിതന്റെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കി വരികെയാണ്.

അതേസമയം റവന്യു വിഭാഗം ഉദ്യോഗസ്ഥനുമായി സമ്പർക്കമുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും അറിയിപ്പ് നൽകി. ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഓഫീസ് പരിസരം അണുവിമുക്തമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ ക്വാറന്റൈൻ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ലെന്ന് നഗരസഭാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ചെറിയ പനിയും ജലദോഷവുമാണ് ജീവനക്കാരന് പിടിപെട്ടത്.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ച് അടിയന്തിര നടപടി കൾ സ്വീകരിക്കും.
അതോസമയം വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ ജില്ലയിൽ അനുദിനം ആശങ്ക വർദ്ധിക്കുകയാണ്.

ജില്ലയിൽ ഇന്നലെ മാത്രം 12 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ ആരോഗ്യപ്രവർത്തകരും ഉള്ളത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.