സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് കാലത്ത് വിവിധ ആശുപത്രികളിലേക്ക് മെഡിക്കൽ ഗൗൺ തയയ്ച്ചു നല്കുന്നതിന്റെ ഭാഗമായി അർച്ചന വുമൻ സെന്റർ ആരംഭിച്ച വനിതാ ഗ്രൂപ്പിന്റെ ഉദ്ഘാടനം ആറുമാനൂർ യുവജനക്ഷേമ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോയിസ് കൊറ്റത്തിൽ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ജോസ് കൊറ്റം അദ്ധ്യക്ഷത വഹിച്ചു.മഹാത്മ യുവജനക്ഷേമ കേന്ദ്രം പ്രസിഡണ്ട് തോമസ് ഇല്ലത്തുപറമ്പിൽ, ആനിമേറ്റർ ഗീത ഉണ്ണികൃഷ്ണൻ, ഗ്രൂപ്പ് ലീഡർ പുഷ്പ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് കാലത്ത് കൃത്യമായ അകലം പാലിച്ച് സ്വയം തൊഴിൽ ചെയ്യാൻ പത്തോളം വനിതകൾക്കാണ് യുവജനക്ഷേമ കേന്ദ്രം സൗകര്യമൊരുക്കിയത്.
കോവിഡ് മൂലം വരുമാനം കണ്ടെത്താൻ ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാവുകയാണ് അർച്ചന വുമൻ സെന്റർ നേതൃത്വം കൊടുക്കുന്ന തയ്യൽ യൂണിറ്റുകൾ.