അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചനും കൊവിഡ്; ഐശ്വര്യ റായിയുടെ ഫലം നെഗറ്റീവ്

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകന്‍ അഭിഷേക് ബച്ചനും രോ​ഗം സ്ഥിരീകരിച്ചു. അഭിഷേക് ബച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അച്ഛനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്നും, ഇരുവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിച്ചിരുന്നുള്ളുവെന്നും അഭിഷേക് ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യക്കും ജയ ബച്ചനും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അമിതാഭ് ബച്ചന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബച്ചന്‍ കുടംബവുമായി ബന്ധപ്പെട്ട എല്ലാവരോടും കൊവിഡ് ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതായും എല്ലാവരോടും പരിഭ്രാന്തരാകാതെ ഇരിക്കണമെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു. അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അടിയന്തരമായ പരിശോധന നടത്തണമെന്നും ബച്ചന്‍ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചിരുന്നു.